ജില്ലയിൽ 2515 പേർക്ക് കൊവിഡ്

Sunday 02 May 2021 12:33 AM IST

കോട്ടയം : ജില്ലയിൽ 2515 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2506 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒൻപതു പേർ രോഗബാധിതരായി. പുതിയതായി 11710 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 21.47 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 1190 പുരുഷൻമാരും 1037 സ്ത്രീകളും 288 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 462 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1903 പേർ രോഗമുക്തരായി. 14825 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 124034 പേർ കൊവിഡ് ബാധിതരായി. 108236 പേർ രോഗമുക്തി നേടി. 60569 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :
കോട്ടയം 298, അയ്മനം 95, ചങ്ങനാശേരി 77, ചിറക്കടവ് 75, കാഞ്ഞിരപ്പള്ളി 70, പാമ്പാടി 68, മുണ്ടക്കയം 66, പാറത്തോട്, കുറിച്ചി 58, വൈക്കം 56, എലിക്കുളം 52, പുതുപ്പള്ളി, എരുമേലി 51, വാഴൂർ 50,നീണ്ടൂർ, കുറവിലങ്ങാട് 49,
നെടുംകുന്നം, ഈരാറ്റുപേട്ട 47, വാകത്താനം 45, തലപ്പലം 43, അതിരമ്പുഴ 41, കല്ലറ 39, ഏറ്റുമാനൂർ 38, കുമരകം 33,
മാഞ്ഞൂർ 32, ആർപ്പൂക്കര, മേലുകാവ്, കടനാട് 31, വെള്ളാവൂർ, കടപ്ലാമറ്റം 28, വെള്ളൂർ 27, മുളക്കുളം 26, കൊഴുവനാൽ25, ടി.വി പുരം 24, ഭരണങ്ങാനം, ഞീഴൂർ, പാലാ 23, കറുകച്ചാൽ, ഉദയനാപുരം, മാടപ്പള്ളി, മീനടം 22, കിടങ്ങൂർ, മരങ്ങാട്ടുപ്പിള്ളി, തിടനാട്, കാണക്കാരി, പനച്ചിക്കാട്, കടുത്തുരുത്തി 21, ഉഴവൂർ 20, വിജയപുരം, മുത്തോലി, കൂട്ടിക്കൽ 18, തൃക്കൊടിത്താനം, വെളിയന്നൂർ, തലയോലപ്പറമ്പ് 17, ചെമ്പ്, തലനാട് 16, മറവന്തുരുത്ത്, വെച്ചൂർ, കൂരോപ്പട, തിരുവാർപ്പ് 15, വാഴപ്പള്ളി, പൂഞ്ഞാർ 14, തലയാഴം, പൂഞ്ഞാർ തെക്കേക്കര 13, പള്ളിക്കത്തോട്, കോരുത്തോട്, കരൂർ12.

Advertisement
Advertisement