ലോകത്ത് തന്നെ ഏറ്റവും ഉയർന്ന വർദ്ധന,​ ഒരു ദിവസം നാലുലക്ഷം പേർക്ക് കൊവിഡ്

Sunday 02 May 2021 12:45 AM IST

ന്യൂഡൽഹി: കൊവിഡ് സ്ഥിതി അതിരൂക്ഷമായ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ നാലുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ തന്നെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗികളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയ്ക്കിടെ 25 ലക്ഷത്തിലേറെ പുതിയ രോഗികളും 22000ത്തിലേറെ മരണവും രാജ്യത്തുണ്ടായത്. ആകെ കേസുകൾ രണ്ടുകോടിയോടടുക്കുകയാണ്. നിലവിൽ 1.91 കോടിയിലേറെ പേരാണ് രോഗബാധിതർ. 2.11 ലക്ഷം പേർക്ക് ജീവൻ നഷ്ടവുമായി.

മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 73.71 ശതമാനവും. ചികിത്സയിലുള്ളവരുടെ എണ്ണം 32 ലക്ഷം കടന്നു. ഇത് ആകെ രോഗബാധിതരുടെ 17.06 ശതമാനമാണ്. മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ബീഹാർ എന്നീ 11 സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 78.22 ശതമാനവും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,99,988 പേർ രോഗമുക്തരായി. ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 81.84 ശതമാനം. 3,523 പേർ കൂടി മരിച്ചു.

അരുണാചൽ പ്രദേശ് ,ദാദ്ര ദാമൻദിയു, ലക്ഷദ്വീപ്, ലഡാക്ക്, ആൻഡമാൻ നിക്കോബാർ എന്നീ സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങളിൽ മാത്രമാണ് പുതിയ കൊവിഡ് മരണങ്ങളില്ലാത്തത്.

ഏപ്രിൽ 04 - 1 ലക്ഷം

ഏപ്രിൽ 15 - 2 ലക്ഷം

ഏപ്രിൽ 21 - 3 ലക്ഷം

ഏപ്രിൽ 30 - 4 ലക്ഷം

 ഒരാഴ്ചത്തെ പ്രതിദിന രോഗികൾ
ഏപ്രിൽ 30 - 4,02,014
ഏപ്രിൽ 29 - 3,86,773
ഏപ്രിൽ 28 - 3,79,404
ഏപ്രിൽ 27 - 3,62,913
ഏപ്രിൽ 26 - 3,19,471
ഏപ്രിൽ 25 - 3,54,658
ഏപ്രിൽ 24 - 3,48,996


 പ്രതിദിന മരണം

ഏപ്രിൽ 30 -3525
ഏപ്രിൽ 29 -3502
ഏപ്രിൽ 28 - 3646
ഏപ്രിൽ 27 - 3,286
ഏപ്രിൽ 26 - 2762
ഏപ്രിൽ 25 - 2808
ഏപ്രിൽ 24 - 2761

Advertisement
Advertisement