18ന് മുകളിലുള്ളവർക്ക് വാക്സിൻ ഡൽഹിയിൽ തിങ്കളാഴ്ച മുതൽ

Sunday 02 May 2021 12:28 AM IST

ന്യൂഡൽഹി: ഡൽഹിയിൽ 18നും 44നും ഇടയിലുള്ളവർക്കുള്ള വാക്സിൻ കുത്തിവയ്പ്പ് തിങ്കളാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി കേജ്‌രിവാൾ അറിയിച്ചു. 4.5ലക്ഷം ഡോസ് വാക്സിൻ ഇന്നലെ ലഭിച്ചു. ഇവരെ എല്ലാ ജില്ലകൾക്കുമായി നൽകും. ഓൺലൈൻ രജിസ്‌ട്രേഷൻ വഴി മാത്രമേ വാക്‌സിൻ നൽകൂവെന്നും അദ്ദേഹം അറിയിച്ചു.

Advertisement
Advertisement