വിജയാഹ്ലാദ പ്രകടനം പാടില്ല, ലംഘിച്ചാൽ കർശന നടപടി

Sunday 02 May 2021 2:42 AM IST

തിരുവനന്തപുരം:വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു പുറത്തോ ജില്ലയുടെ മറ്റു ഭാഗങ്ങളിലോ യാതൊരു വിജയാഹ്ലാദ പ്രകടനങ്ങളോ ആൾക്കൂട്ടമോ അനുവദിക്കില്ലെന്ന് കളക്ടർ ഡോ.നവ്ജ്യോത് ഖോസെ വ്യക്തമാക്കി.കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള വാരാന്ത്യ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തേക്കിറങ്ങരുത്. പ്രാദേശികമായോ അല്ലാതെയോ യാതൊരു ആഘോഷ,ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്നും ലംഘനമുണ്ടായാൽ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.