പുതിയ ഡി.സി.സികളും സി.എഫ്.എൽ.ടി.സികളും ഏറ്റെടുത്തു

Sunday 02 May 2021 2:48 AM IST

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏഴു പുതിയ ഡൊമിസിലറി കെയർ സെന്ററുകളും നാലു സി.എഫ്.എൽ.ടി.സികളും ഏറ്റെടുത്തതായി കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്കുകളിൽ ഓരോന്നു വീതവും നെടുമങ്ങാട് താലൂക്കിൽ രണ്ടും തിരുവനന്തപുരം താലൂക്കിൽ മൂന്നും ഡി.സി.സികളാണ് പുതുതായി ആരംഭിക്കുക. ഇവിടങ്ങളിലായി 550 പുതിയ കിടക്കകൾ സജ്ജീകരിക്കും.തിരുവനന്തപുരം താലൂക്കിൽ മൂന്ന്, നെയ്യാറ്റിൻകര താലൂക്കിൽ ഒന്ന് എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കുന്ന സി.എഫ്.എൽ.ടി.സികളുടെ എണ്ണം.ഇവിടെ 620 പേർക്കുള്ള കിടക്കകളുണ്ടാകും.പുതുതായി ആരംഭിക്കുന്ന ഡി.സി.സി, സി.എഫ്.എൽ.ടി.സി എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ സജ്ജീകരണങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഏർപ്പെടുത്തും.

Advertisement
Advertisement