പ്രതീക്ഷിച്ച വിജയം: മന്ത്രി ജി. സുധാകരൻ
Monday 03 May 2021 12:41 AM IST
ആലപ്പുഴ: കേരളത്തിൽ പ്രതീക്ഷിച്ച വിജയമാണ് ഇടതുമുന്നണി നേടിയതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. 2016നെക്കാൾ വലിയ വിജയം ജനങ്ങൾ നൽകി. ആലപ്പുഴ ജില്ലയിൽ 9 സീറ്റുകളിലും വിജയിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. എട്ടെണ്ണം ഉറപ്പായിരുന്നു. തുടർച്ചയായി ഇടതിന് മികച്ച നേട്ടമാണ് ജില്ല നൽകുന്നത്. ചില മാദ്ധ്യമങ്ങളാണ് ഇടക്കാലത്ത് അനാവശ്യങ്ങൾ എഴുതിയത്. അതെല്ലാം താൻ വിട്ടുകളഞ്ഞതായും മന്ത്രി ജി.സുധാകരൻ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.