ഐസൊലേഷനിൽ വേണം ശ്രദ്ധ

Tuesday 04 May 2021 1:39 AM IST

ആലപ്പുഴ: കൊവിഡ് രോഗി വീട്ടിൽ കഴിയുമ്പോൾ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗി ഒറ്റയ്ക്ക് മറ്റുളളവരിൽ നിന്നൊഴിഞ്ഞ് ഒരു മുറിയിൽ കഴിയണം. മറ്റുളളവരുമായി സമ്പർക്കത്തിൽ വരരുത്. ഒഴിവാക്കാനാവത്ത ഏതെങ്കിലും സാഹചര്യത്തിൽ ഇടപെടേണ്ടി വരുകയാണെങ്കിൽ രോഗിയും സഹായിയും മൂന്ന് ലെയറുളളതോ എൻ 95 മാസ്‌ക്കോ ശരിയായി ധരിക്കുകയും അകലം പാലിക്കുകയും വേണം. രോഗിയുടെ മുറിയുടെ ജനാലകൾ തുറന്നിട്ട് വായുസഞ്ചാരമുറപ്പാക്കണം. രോഗിയ്ക്ക് ആഹാരം കഴിക്കാനുളള പാത്രങ്ങൾ പ്രത്യേകം നൽകണം. വീട്ടിലെ അംഗങ്ങൾ മാസ്‌ക് ധരിക്കണം. എല്ലാവരും കൈകൾ ഇടയ്ക്കിടെ സോപ്പും വെളളവുമുപയോഗിച്ച് കഴുകണം. വീട്ടിൽ കൊവിഡ് രോഗിയുണ്ടെങ്കിൽ മറ്റംഗങ്ങൾ ബന്ധുവീടുകളിൽ പോയി താമസിക്കുന്ന തെറ്റായ പ്രവണതയുണ്ട്. ഇത് രോഗവ്യാപനം ഉണ്ടാക്കും. വാക്‌സിൻ രണ്ട് ഡോസ് പൂർത്തിയായവരും രോഗിയുമായി നേരിട്ട് ഇടപെടരുത്. സന്ദർശകരെ അനുവദിക്കരുത്. വീടിനടുത്തുളള ആരോഗ്യപ്രവർത്തകരോട് വിവരങ്ങൾ പറയുകയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണം.

Advertisement
Advertisement