കാ​ട്ടു​പ​ന്നി​യെ​ ​വേ​ട്ട​യാ​ടി​യ​ ​സം​ഘ​ത്തി​ലെ​ ​ഒ​രാ​ൾ​ ​കസ്റ്റഡിയിൽ

Tuesday 04 May 2021 4:59 AM IST

താ​മ​ര​ശ്ശേ​രി​:​ ​താ​മ​ര​ശ്ശേ​രി​ ​റെ​യ്ഞ്ചി​ലെ​ ​ചി​പ്പി​ലി​ത്തോ​ട് ​വ​ന​ത്തി​ൽ​ ​ക​യ​റി​ ​കാ​ട്ടു​പ​ന്നി​യെ​ ​വേ​ട്ട​യാ​ടി​യ​ ​ച​ന്ദ്ര​ൻ​ ​(52​ ​)​ ​കാ​ട്ടി​ലേ​ട​ത്ത് ​മീ​ന്മു​ട്ടി,​ ​എ​ന്ന​യാ​ളെ​ ​കോ​ട​ഞ്ചേ​രി​യി​ൽ​ ​നാ​ട​ൻ​ ​തോ​ക്കും​ ​തി​ര​ക​ളും​ ​കാ​ട്ടി​റ​ച്ചി​യു​മ​ട​ക്കം​ ​പി​ടി​യി​ലാ​യി.​ ​വ​ന്യ​മൃ​ഗ​ങ്ങ​ളെ​ ​വേ​ട്ട​യാ​ടി​ ​കാ​ട്ടി​റ​ച്ചി​ ​വി​ൽ​പ​ന​ ​ന​ട​ത്തു​ന്ന​ ​സം​ഘ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​ആ​ളാ​ണ് ​പ്ര​തി.​ ​സം​ഘ​ത്തി​ൽ​ ​ഇ​നി​യും​ ​പ്ര​തി​ക​ൾ​ ​ഉ​ണ്ടെ​ന്ന് ​താ​മ​ര​ശ്ശേ​രി​ ​റെ​യി​ഞ്ച് ​ഓ​ഫീ​സ​ർ​ ​എം.​കെ.​രാ​ജീ​വ്കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​പ്ര​തി​യെ​ ​താ​മ​ര​ശേ​രി​ ​ജു​ഡീ​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്ട്രേ​ട്രേ​റ്റ് ​കോ​ട​തി​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു​ ​സ​ബ് ​ജ​യി​ലി​ലേ​ക്ക് ​അ​യ​ച്ചു.​സെ​ക്ഷ​ൻ​ ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​പ്ര​സ​ന്ന​കു​മാ​ർ,​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​എ.​ആ​ന​ന്ദ​രാ​ജ്,​ ​പി.​ബ​ഷീ​ർ,​ ​അ​പ​ർ​ണ​ ​ആ​ന​ന്ദ്,​ ​ഉ​മ്മു​ഷ​ബീ​ബ,​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ,​ബി​നീ​ഷ് ​എ​ന്നി​വ​ർ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.

Advertisement
Advertisement