50 വർഷം പഴക്കമുള്ള റേഡിയോ മോഷ്ടിച്ചവർ പിടിയിൽ
Tuesday 04 May 2021 5:03 AM IST
കൊല്ലം: റേഡിയോ മോഷ്ടിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിലായി. കുണ്ടയം മൂലക്കട ജംക്ഷനിൽ ആനാട്ട് ഭവനിൽ മുഹമ്മദ് ഇക്ബാലിന്റെ വീട്ടിലെ 50 വർഷത്തിലേറെ പഴക്കമുള്ള ഫിലിപ്സ് കമ്പനിയുടെ റേഡിയോയാണ് മോഷ്ടിച്ചത്. പത്തനംതിട്ട കുലശേഖരപതി അലങ്കാരത്തുള്ള വീട്ടിൽ സഞ്ചു എന്ന് വിളിക്കുന്ന റഹ്മത്തുള്ള (43) പത്തനംതിട്ട കല്ലറ കടവിൽ, രാജേശ്വരി ഭവനിൽ ശ്യാംകുമാർ (38) എന്നിവരെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്