വിജയ് വസന്തിന് അഭിനന്ദനം

Wednesday 05 May 2021 12:18 AM IST

നാഗർകോവിൽ: കന്യാകുമാരി ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വിജയ് വസന്തിനെ രാഹുൽഗാന്ധി ഉൾപ്പെടയുള്ള ദേശീയ നേതാക്കൾ അഭിനന്ദിച്ചു. 1,​34,​000 വോട്ടിനാണ് സിനിമാ നടൻ കൂടിയായ വിജയ് വസന്ത് വിജയിച്ചത്. മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ പൊൻ രാധാകൃഷ്ണന്റെ തിരഞ്ഞടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ എത്തിയെങ്കിലും വിജയിനായിരുന്നു വിജയം.

വിജയ്‌യുടെ പിതാവ് വസന്തകുമാർ കൊവിഡ് ബാധിച്ച് അന്തരിച്ചതിനെ തുടർന്നാണ് കന്യാകുമാരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിതാവ് നേടിയ ഭൂരിപക്ഷം മകന് ലഭിച്ചില്ല. വസന്തകുമാർ 2,​59,​933 വോട്ടിനാണ് 2019ൽ പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാഗർകോവിൽ ഒഴികെ മറ്റെല്ലായിടത്തും ഡി.എം.കെ- കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചു. നാഗർകോവിലിൽ ബി.ജെ.പി സ്ഥാനാർത്ഥി എം.ആർ.ഗാന്ധിയാണ് വിജയിച്ചത്.

Advertisement
Advertisement