മുരിങ്ങ ഭക്ഷണം മാത്രമല്ല, ഒരു മരുന്ന് കൂടിയാണ്

Wednesday 05 May 2021 1:03 AM IST

കണ്ണിന് കൗതുകമാണ് നീളൻ മുരിങ്ങക്കായകൾ. എന്നാൽ കൗതുകത്തിനപ്പുറം ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും മുരിങ്ങക്കായ ഏറെ സഹായകമാണ്. ചുമ,ആസ്തമ,വരണ്ടതൊണ്ട തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മുരിങ്ങക്കായ കഴിക്കുന്നത് ഫലപ്രദമാണ്.

ഇതിലെ കാത്സ്യം,അയൺഎന്നീ ഘടകങ്ങൾ അസ്ഥികളെ ശക്തിപ്പെടുത്തി തേയ്മാനം കുറയ്ക്കുന്നു. രക്തം ശുദ്ധീകരിക്കാനും രക്തത്തിലെ ഓക്സിജന്റെ അളവ് നിലനിർത്താനും മുരിങ്ങക്കായ നല്ലതാണ്. അണുബാധയ്ക്കും ദഹനപ്രശ്നങ്ങൾക്കും പരിഹാരമായ മുരിങ്ങക്കായ ഗർഭിണികൾക്കും ഗർഭസ്ഥ ശിശുകൾക്കും മികച്ച പോഷകാഹാരമാണ്.