സ്വിസ് എംബസി സെക്രട്ടറി ഇറാനിൽ മരിച്ച നിലയിൽ
Wednesday 05 May 2021 5:11 AM IST
ടെഹ്റാൻ: ഇറാനിലെ സ്വിസ് എംബസിയിലെആദ്യ സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. ടെഹ്റാനിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിന്റെ മുകൾനിലയിൽ നിന്നും വീണതിനെ തുടർന്നാണ് മരണമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ ഉദ്യോഗസ്ഥയുടെ അപ്പാർട്ട്‌മെന്റിലെത്തിയ ജോലിക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടിലെത്തിയപ്പോൾ ഉദ്യോഗസ്ഥയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.സ്വിസ് വിദേശകാര്യമന്ത്രാലയം സംഭവത്തിൽ ദുഖം രേഖപ്പെടുത്തി.എന്നാൽ സെക്രട്ടറിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥ വീടിന് മുകളിൽ നിന്നും വീഴാനിടയായ സാഹചര്യത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഇറാൻ വ്കതാവ് മൊജ്താബാ ഖലീദി അറിയിച്ചു.