കൊവിഡ്: ഇന്നലെ 2951 പേർ

Thursday 06 May 2021 1:35 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2951പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 22,716 ആയി. ഇതിൽ 2947പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1456 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 96,119 പേർ രോഗ മുക്തരായി.

 കേസ് 27, അറസ്റ്റ് 19

ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 27 കേസുകളിൽ 19 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 16 പേർക്കും മാസ്‌ക് ധരിക്കാത്തതിന് 1092 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 724 പേർക്കുമെതിരെ നടപടി സ്വീകരിച്ചു. 29,307 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.

Advertisement
Advertisement