80 കുപ്പി തമിഴ്‌നാട് മദ്യം പിടികൂടി

Thursday 06 May 2021 3:30 AM IST

കുമളി: കുമളി ചെക് പോസ്റ്റിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 14.4 ലിറ്റർ തമിഴ്‌നാട് മദ്യവുമായി രണ്ട് പേർ പിടിയിൽ. പീരുമേട് മഞ്ഞുമല അരണക്കൽ എസ്റ്റേറ്റിൽ ക്രിസ്റ്റഫർ ആന്റണി (32), സെൽവകുമാർ (31) എന്നിവരാണ് പിടിയിലായത്. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ. റോയിയും സംഘവും ചേർന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് 80 കുപ്പി മദ്യം പിടികൂടിയത്. സംസ്ഥാനത്ത് മിനി ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ബിവറേജുകളും ബാറും അടച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിന് വേണ്ടിയായിരുന്നു മദ്യം കടത്തിയതെന്നാണ് വിവരം. സംഘത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ രവി. വി, ബെന്നി ജോസഫ്, രാജ്കുമാർ. ബി, സജിമോൻ ജി. തുണ്ടത്തിൽ, അനീഷ് ടി. നദീർ കെ. ഷംസ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.