ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്, ഒറ്റദിവസം 3780 കൊവിഡ് മരണം

Thursday 06 May 2021 12:44 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സ്ഥിതി അതിരൂക്ഷമാക്കി പ്രതിദിന മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,780 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.

മഹാരാഷ്ട്ര- 891, യു.പി- 351, ഡൽഹി- 338, കർണാടക- 288, ഛത്തീസ്ഗഢ്- 210 എന്നിങ്ങനെയാണ് മരണസംഖ്യ.

ലോകത്ത് പുതിയ കൊവിഡ് കേസുകളിൽ പകുതിയോളവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.

ഒരാഴ്ചയ്ക്കിടെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ 46 ശതമാനവും മരണങ്ങളിൽ 25 ശതമാനവും ഇന്ത്യയിലാണ്.

രാജ്യത്തെ കൊവിഡ് മരണം ഇരട്ടിയായി ഉയർന്നേക്കാനിടയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

ജൂൺ 11 ആവുമ്പോഴേക്കും രാജ്യത്ത് കൊവിഡ് മരണം 4.04 ലക്ഷം കടക്കുമെന്നാണ് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസിലെ വിദഗ്ദ്ധരുടെ പ്രവചനം. വാഷിംഗ്ടൺ യൂണിവേഴിസിറ്റിയിലെ വിദഗദ്ധരുടെ കണക്കുപ്രകാരം ജൂലായ് അവസാനമാകുമ്പോഴേക്കും മരണം പത്തുലക്ഷമായേക്കാം.

ക​‌​ർ​ണാ​ട​ക​യി​ൽ​ ​രോ​ഗി​ക​ൾ​ ​അ​ര​ല​ക്ഷം

ന്യൂ​ഡ​ൽ​ഹി​:​ ​ക​ർ​ണാ​ട​ക​യി​ൽ​ ​ആ​ഞ്ഞു​വീ​ശി​ ​കൊ​വി​ഡ് ​ര​ണ്ടാം​ത​രം​ഗം.​ ​ഇ​ന്ന​ലെ​ ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ ​ആ​ദ്യ​മാ​യി​ ​അ​ര​ല​ക്ഷം​ ​ക​ട​ന്നു.​ 50,112​ ​പേ​ർ​ക്കാ​ണ് ​പു​തു​താ​യി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 346​ ​പേ​ർ​ ​മ​രി​ച്ചു.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ 32​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ന്നു.
മ​ഹാ​രാ​ഷ്ട്ര​യി​ൽ​ 57640​ ​പു​തി​യ​ ​രോ​ഗി​ക​ൾ.​ ​ഡ​ൽ​ഹി​യി​ൽ​ 181​ ​പൊ​ലീ​സു​കാ​ർ​ക്ക് ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​മു​ത​ൽ​ ​ഇ​തു​വ​രെ​ 12000​ത്തോ​ളം​ ​പൊ​ലീ​സു​കാ​ർ​ക്കാ​ണ് ​ഡ​ൽ​ഹി​യി​ൽ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​നി​ല​വി​ൽ​ 3000​ ​പേ​ർ​ ​കൊ​വി​ഡ് ​ചി​കി​ത്സ​യി​ലാ​ണ്.​ 60​ ​പേ​ർ​ ​മ​രി​ച്ചു.

3.38 ലക്ഷം രോഗമുക്തർ

കഴിഞ്ഞ 24 മണിക്കൂറിനിടെ 3.38 ലക്ഷം പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 82.03 ശതമാനമായി ഉയർന്നു. 3,82,315 പുതിയ രോഗികൾ. തുടർച്ചയായി 14-ാം ദിവസമാണ് പ്രതിദിന രോഗികൾ മൂന്നുലക്ഷം കടക്കുന്നത്. പുതിയ കേസുകളിൽ 70.91 ശതമാനവും മഹാരാഷ്ട്ര, യു.പി, ഡൽഹി, കർണാടക, കേരളം, ഹരിയാന, പശ്ചിമബംഗാൾ, തമിഴ്‌നാട്, ആന്ധ്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 34.87 ലക്ഷമായി ഉയർന്നു. ആകെ കൊവിഡ് മരണം 2.26 ലക്ഷം കടന്നു. കൊവിഡ് കേസുകൾ 2.06 കോടിയായി.

Advertisement
Advertisement