ഉദ്യോഗസ്ഥരെ ജയിലിലടച്ചാൽ ഓക്സിജൻ ലഭിക്കില്ല, കേന്ദ്രത്തിനെതിരായ കോടതി അലക്ഷ്യ നടപടിക്ക് സുപ്രീംകോടതി സ്റ്റേ

Thursday 06 May 2021 12:51 AM IST

ഡൽഹിയിൽ 700 മെട്രിക് ടൺ ഓക്സിജൻ എത്തിക്കണം

ന്യൂഡൽഹി: ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി അയച്ച കോടതി അലക്ഷ്യ നോട്ടീസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉദ്യോഗസ്ഥരെ ജയിലിലടച്ചതുകൊണ്ട് ഓക്സിജൻ കിട്ടില്ലെന്നും പരിഹാര മാർഗം തേടുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഓക്സിജൻ വിഷയത്തിൽ ഇടപെടുന്നതിൽ നിന്ന് ഹൈക്കോടതിയെ വിലക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാർ ഓക്സിജൻ ആവശ്യം കണക്കാക്കുന്ന രീതി ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കൊവിഡ് കൂടിയിട്ടും ഓക്സിജൻ വിതരണം കാര്യക്ഷമമായി നടപ്പിലാക്കിയ മുംബയ് കോർപ്പറേഷന്റെ നടപടികൾ മാതൃകയാക്കണമെന്നും നിർദ്ദേശിച്ചു.

ഇതിനായി ഡൽഹി ചീഫ് സെക്രട്ടറിയും ആരോഗ്യസെക്രട്ടറിയും കേന്ദ്ര സർക്കാർ പ്രതിനിധിയും ഉടൻ മുംബയ് അധികൃതരുമായി ചർച്ച നടത്തണമെന്നും കോടതി പറഞ്ഞു.

ഡൽഹിയിൽ 700 മെട്രിക് ടൺ നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നീതീകരിക്കാനാകില്ലെന്നും വിദഗ്ദ്ധരുടെ കണക്കു പ്രകാരം അത്രയും അളവ് ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആശുപത്രി കിടക്കകളുടെ എണ്ണം നോക്കി ഓക്സിജൻ അളവ് നിശ്ചയിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും വീടുകളിൽ കഴിയുന്ന രോഗികളെക്കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പല സംസ്ഥാനങ്ങളിലും പല സമയത്ത് പല അളവിലാണ് ഓക്സിജൻ വേണ്ടി വരുന്നത്. അതിനാൽ ഓക്സിജൻ ആവശ്യം പൊതുമാനദണ്ഡത്തിലൂടെ നിശ്ചയിക്കാനാകില്ല.

500 മെട്രിക് ടൺ നൽകാമെന്ന കേന്ദ്രത്തിന്റെ വാദം തള്ളിയ കോടതി 700 മെട്രിക് ടൺ അടിയന്തരമായി വിതരണം ചെയ്യാനും നിർദ്ദേശിച്ചു. ഒപ്പം ഓക്സിജൻന്റെ ഉറവിടം, കടത്ത് സൗകര്യം, വിതരണത്തിനായുള്ള ഏർപ്പാടുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇന്ന് രാവിലെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 700 മെട്രിക് ടൺ ഡൽഹിയിൽ വിതരണം ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ പറഞ്ഞതും ഇന്നലെ ചർച്ചയായി. എന്തടിസ്ഥാനത്തിലാണ് ഉത്തരവില്ലെന്ന് പറഞ്ഞതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്രസർക്കാർ അഭിഭാഷകനോട് ചോദിച്ചു. അത്തരം നിലപാടുകളാണ് കോടതിഅലക്ഷ്യ നടപടി വിളിച്ചു വരുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓ​ക്സി​ജ​ൻ​ ​കി​ട്ടാ​തെ​യു​ള്ള​ ​മ​ര​ണം​ ​ന​ര​ഹ​ത്യ​യ്ക്ക് ​സ​മാ​നം​:​ ​അ​ല​ഹ​ബാ​ദ് ​ഹൈ​ക്കോ​ട​തി

ത​ല​ച്ചോ​റും​ ​ഹൃ​ദ​യ​വും​ ​വ​രെ​ ​മാ​റ്റി​വ​യ്ക്കു​ന്ന​ ​ശ​സ്ത്ര​ക്രി​യ​ക​ൾ​ ​വ​രെ​ ​യാ​ഥാ​ത്ഥ്യ​മാ​യ​ ​ഇ​ക്കാ​ല​ത്തും​ ​ഓ​ക്സി​ജ​ൻ​ ​കി​ട്ടാ​തെ​ ​രോ​ഗി​ക​ൾ​ ​മ​രി​ക്കു​ന്ന​ത് ​ന​ര​ഹ​ത്യ​യ്ക്ക് ​സ​മാ​ന​മാ​യ​ ​കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് ​അ​ല​ഹ​ബാ​ദ് ​ഹൈ​ക്കോ​ട​തി​ ​നി​രീ​ക്ഷി​ച്ചു.​ ​ല​ക്‌​നൗ​വി​ലും​ ​മീ​റ​റ്റി​ലും​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ ​ഓ​ക്സി​ജ​ൻ​ ​ല​ഭി​ക്കാ​തെ​ ​മ​രി​ച്ച​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​സി​ദ്ധാ​ർ​ത്ഥ് ​വ​ർ​മ്മ​യു​ടെ​യും​ ​അ​ജി​ത് ​കു​മാ​റി​ന്റെ​യും​ ​നി​രീ​ക്ഷ​ണം. ഓ​ക്സി​ജ​ൻ​ ​ല​ഭ്യ​ത​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​ജി​ല്ലാ​ ​മ​ജി​സ്ട്രേ​ട്ടു​മാ​രോ​ട് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.

ഓ​ക്സി​ജ​ൻ​ ​ഇ​റ​ക്കു​മ​തി​ക്ക് ​നി​കു​തി​ ​ഇ​ള​വ് ​ന​ൽ​ക​ണം വ്യ​ക്തി​പ​ര​മാ​യ​ ​ഉ​പ​യോ​ഗ​ത്തി​നു​ള്ള​ ​ഓ​ക്സി​ജ​ൻ​ ​ജ​ന​റേ​റ്റ​റു​ക​ളു​ടെ​യും​ ​കോ​ൺ​സെ​ൻ​ട്രേ​റ്റു​ക​ളു​ടെ​യും​ ​ഇ​റ​ക്കു​മ​തി​ക്ക് ​നി​കു​തി​ഇ​ള​വ് ​ന​ൽ​ക​ണ​മെ​ന്ന് ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​മെ​യ് ​മൂ​ന്നി​ന് ​ഓ​ക്സി​ജ​ൻ​ ​ഇ​റ​ക്കു​മ​തി​ക്ക് ​നി​കു​തി​ ​ഇ​ള​വു​ ​ന​ൽ​കി​യ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​ൽ​ ​വ്യ​ക്തി​പ​ര​മാ​യ​ ​ഉ​പ​യോ​ഗ​ത്തി​നു​ള്ള​വ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​ ​കോ​ട​തി.​ ​നി​ർ​ദ്ദേ​ശം​ ​കേ​ന്ദ്ര​ധ​ന​മ​ന്ത്രി​യെ​ ​അ​റി​യി​ക്കാ​നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.