ജി 7:വിദേശ മന്ത്രി ജയശങ്കറും സംഘവും ക്വാറന്റൈനിൽ

Friday 07 May 2021 1:01 AM IST

@രണ്ട് ഇന്ത്യൻ പ്രതിനിധികൾക്ക് കൊവിഡ്

ലണ്ടൻ: ജി 7 രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ ഉച്ചകോടിക്ക് തിങ്കളാഴ്ച ലണ്ടനിലെത്തിയ ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ ഇന്ത്യൻ സംഘത്തിലെ മുഴുവൻ അംഗങ്ങളും ക്വാറന്റൈനിൽ പ്രവേശിച്ചു. ജയശങ്കറിന് രോഗബാധ ഇല്ല.

നാലുദിവസങ്ങളിലായാണ് ഉച്ചകോടി. ക്വാറന്റൈനിൽ പ്രവേശിച്ച സാഹചര്യത്തിൽ വെർച്വൽ ആയി യോഗത്തിൽ പങ്കെടുക്കുമെന്ന് എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. ലണ്ടനിൽ ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ബ്രിട്ടൻ, അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി 7 രാജ്യങ്ങൾ. ഉച്ചകോടിയിൽ ഇന്ത്യ പ്രത്യേക ക്ഷണിതാവാണ്. ആസ്‌ട്രേലിയ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ക്ഷണിതാക്കളാണ്.

Advertisement
Advertisement