ജുവലറി ഉടമയുടെ വീട്ടിലെ മോഷണം, പ്രതി പിടിയിൽ, അറസ്റ്റുചെയ്തത് ഗോവ പൊലീസ്

Thursday 06 May 2021 6:36 PM IST

തിരുവനന്തപുരം: ഭീമ ജുവലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി ഗോവയിൽ പിടിയിലായതായി വിവരം.

ഗോവയിൽ ഒരു കോടി രൂപയുടെ കവർച്ച കേസിലാണ് ബീഹാർ സ്വദേശിയായ മുഹമ്മദ് ഇർഫാൻ പിടിയിലായത്. ഇത് സംബന്ധിച്ച് കേരള പൊലീസിന് വിവരം കിട്ടി.

ഭീമ ജുവലറി ഉടമ ഡോ.ബി.ഗോവിന്ദന്റെ കവടിയാറിലെ വസതിയിലാണ് കഴിഞ്ഞ ഏപ്രിൽ 14ന് മോഷണം നടന്നത്.. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. അതീവ സുരക്ഷാമേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവൽ വളർത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്.. മോഷ്ടാവിന്‍റെ ചിത്രങ്ങള്‍ നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു.