ബിൽ മെലിൻഡയ്ക്ക് നൽകിയത് 13,310 കോടി രൂപയുടെ ഓഹരികൾ

Saturday 08 May 2021 12:00 AM IST

വാഷിംഗ്ടൺ: ശതകോടീശ്വരനായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിയാൻ ഒരുങ്ങുമ്പോൾ എല്ലാവരുടേയും മനസിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. ജീവനാംശമായി മെലിൻഡയ്ക്ക് എന്താവും ലഭിക്കുക?.

മെലിൻഡക്ക് ഗേറ്റ്സ്​ നൽകിയത്​ 180 കോടി ഡോളർ മൂല്യമുള്ള ഓഹരികളാണെന്നതാണ്​ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. കൊക്കോ കോള, ഗ്രൂപോ ടെലിവിസ എന്നിവയിലുള്ള ഓഹരികളാണ്​ കൈമാറിയത്​. മെലിൻഡയുടെ കമ്പനിയായ മെലിൻഡ ഫ്രഞ്ച്​ ഗേറ്റ്​സിലേക്കാണ്​ മേയ്​ മൂന്നിന്​ ഓഹരി കൈമാറ്റം പൂർത്തിയായതെന്നാണ് റിപ്പോർട്ട്.

ജീവകാരുണ്യ രംഗത്ത്​ ലോകത്തുടനീളം വൻ തുക ചെലവിട്ട ദമ്പതികളുടെ പേരിലുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്​സ്​ ​ഫൗണ്ടേഷനെ വിവാഹമോചനം ബാധിക്കുമെന്നാണ്​ സൂചന. ഫൗണ്ടേഷൻ ഇതുവരെ 5,000 കോടി ഡോളർ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം, ലിംഗ സമത്വം എന്നിവയിലും വിനിയോഗിച്ചിട്ടുണ്ട്​.

ലോകത്തെ നാലാമത്തെ ധനികനാണ് ഗേറ്റ്സ്. വേർപിരിയലിന് ശേേഷം ലോകത്തെ ഏറ്റവും വലിയ ധനികകളുടെ പട്ടികയിലേക്കു മെലിൻഡ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ലോക ശതകോടീശ്വരന്മാരിൽ ഒരാളായ ജെഫ് ബസോസിന്റെ മുൻ ഭാര്യ മക്കിൻസി സ്കോട്ടിന് ജീവനാംശമായി ലഭിച്ചത് 3800 കോടി യുഎസ് ഡോളറാണ്. ഇന്ന് ലോകത്തിലെ മൂന്നാമത്തെ ധനികയായ സ്ത്രീയാണ് മക്കിൻസി.

അമേരിക്കയിൽ സിവിൽ നിയമങ്ങൾ ഓരോ സംസ്ഥാനങ്ങൾക്കനുസരിച്ചു മാറും. ഗേറ്റ്സും മെലിൻഡയും താമസിക്കുന്ന വാഷിംഗ്ടണിലെ നിയമപ്രകാരം വിവാഹത്തിനുശേഷം ഒരു ദമ്പതികൾ ആർജിക്കുന്ന സമ്പത്തിന് തുല്യാവകാശമാണ്.

ഗേറ്റ്സ് വിവാഹത്തിനു മുൻപ് തന്നെ ശതകോടീശ്വര സ്ഥാനം നേടിയിരുന്നെങ്കിലും സമ്പത്തിലെ നല്ലൊരുഭാഗവും 1994ലെ വിവാഹത്തിനുശേഷമാണ് വളർന്നത്. ഇരുവരും തമ്മിൽ യാതൊരു വിധ വിവാഹപൂർവ ഉടമ്പടികളുമില്ല. അതിനാൽ നിയമപ്രകാരം ഇതിൽ തുല്യാവകാശം മെലിൻഡയ്ക്കുമുണ്ട്. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികയായി മെലിൻഡ മാറും.

@ ഗേറ്റ്സിന്റെ ആസ്തി

​ 13,050​ ​കോ​ടി​ ​യു.​എ​സ് ​ഡോ​ള​റാ​ണ് ​ഗേ​റ്റ്സി​ന്റെ​ ​ആ​സ്തി​യാ​യി​ ​ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.​ഈ​ ​ആ​സ്തി​യി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​മൈ​ക്രോ​സോ​ഫ്റ്റ് ​സി.​ഇ​.ഒ​ ​ആ​യി​രു​ന്ന​ ​കാ​ല​ത്ത് ​സ​മ്പാ​ദി​ച്ച​താ​ണ്. ​ 2014​ൽ​ ​മൈ​ക്രോ​സോ​ഫ്റ്റ് ​ചെ​യ​ർ​മാ​ൻ​ ​പ​ദ​വി​യൊ​ഴി​ഞ്ഞെ​ങ്കി​ലും​ ​ക​മ്പ​നി​യി​ൽ​ 1.34​ ​ ശ​ത​മാ​നം​ ​നി​ക്ഷേ​പം​ ​ഗേ​റ്റ്സി​നു​ണ്ട്.  ​സ​മ്പ​ത്തി​ൽ​ ​ന​ല്ലൊ​രു​ ​പ​ങ്കും​ ധ​ന​നി​ക്ഷേ​പ​ങ്ങ​ൾ​ ​നി​യ​ന്ത്രി​ക്കാ​നാ​യി​ ​സ്ഥാ​പി​ച്ച​ ​കാ​സ്കേ​ഡ് ​ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ​എ​ൽ.​എ​ൽ.​സി​ ​എ​ന്ന​ ​ക​മ്പ​നി​യി​ലാ​ണു​ള്ള​ത്. ​ഓ​ട്ടോ​നേ​ഷ​ൻ,​ ​ബെ​ർ​ക്‌​ഷെ​യ​ർ​ ​ഹാ​ത്ത്‌​വേ,​ ​കൊ​ക്ക​ക്കോ​ള​ ​തു​ട​ങ്ങി​യ​ ​വ​ൻ​ ​ക​മ്പ​നി​ക​ളി​ൽ​ ​കോ​ടി​ക്ക​ണ​ക്കി​നു​ ​ഡോ​ള​റി​ന്റെ​ ​നി​ക്ഷേ​പം​ ​ക​മ്പ​നി​ ​ന​ട​ത്തി​യി​ട്ടു​ണ്ട്. ​ ​ബി​ല്ലും​ ​മെ​ലി​ൻ​ഡ​യും​ ​ചേ​ർ​ന്നു​ ​തു​ട​ക്ക​മി​ട്ട​ ​ജീ​വ​കാ​രു​ണ്യ​ ​സം​ഘ​ട​ന​യ്ക്ക് 52​ ​കോ​ടി​ ​യു.​എ​സ് ​ഡോ​ള​റും​ ​ന​ൽ​കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ​ ​സി​യാ​റ്റി​ലി​ലു​ള്ള​ ​ഗേ​റ്റ്സി​ന്റെ​ ​വ​സ​തി​യാ​യ​ ​ക്സാ​ന​ഡു​ 2.0,​ 66,000​ ​ച​തു​ര​ശ്ര​ ​അ​ടി​ ​വി​സ്തീ​ർ​ണ​മു​ള്ള​ ​കെ​ട്ടി​ട​മാ​ണ്.​ ​ഇ​വി​ടുത്തെ​ ​എ​ല്ലാ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​കം​പ്യൂ​ട്ട​ർ,​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സ​ഹാ​യ​ത്തോ​ടെ​ ​പൂ​ർ​ണ​മാ​യും​ ​ഓ​ട്ട​മേ​റ്റ​ഡാ​ണ്. ​ഫ്ലോ​റി​ഡ​യി​ൽ​ 6​ ​കോ​ടി​ ​യു.​എ​സ് ​ഡോ​ള​ർ​ ​വി​ല​വ​രു​ന്ന​ ​ഒ​രു​ ​മാ​ളി​ക​ ​മു​പ്പ​തേ​ക്ക​ർ​ ​കു​തി​ര​ ​ഫാം ഗ്രാ​ൻ​ഡ് ​ബോ​ഗ് ​ക​യേ​ ​എ​ന്ന​ 314​ ​ഏ​ക്ക​ർ​ ​വി​സ്തീ​ർ​ണ​മു​ള്ള​ ​ദ്വീ​പും​ ​ഗേ​റ്റ്സി​ന്റേ​താ​ണെ​ന്ന് ​അ​ഭ്യൂ​ഹ​മു​ണ്ട്.​ ​അ​മേ​രി​ക്ക​യി​ൽ​ ​പ​ല​യി​ട​ത്തും​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​നി​ക്ഷേ​പ​ങ്ങ​ൾ​ ​ഗേ​റ്റ്സ് ​കു​ടും​ബം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.  ​ബൊം​ബാ​ർ​ഡി​യ​ർ​ ​ബി​ഡി​ 700​ ​ഗ്ലോ​ബ​ൽ​ ​എ​ക്സ്പ്ര​സ് ​വി​ഭാ​ഗ​ത്തി​ലെ​ ​ര​ണ്ടു​ ​ജെ​റ്റ് ​വി​മാ​ന​ങ്ങ​ൾ,​ ​പോ​ർ​ഷെ,​ ​ജാ​ഗ്വ​ർ,​ ​മെ​ഴ്സി​ഡീ​സ്,​ ​ഫെ​രാ​രി​ ​ഉ​ൾ​പ്പെ​ടെ​ ​വ​മ്പ​ൻ​ ​കാ​ർ​ ​ശേ​ഖ​രം. ​ ​ഡാ​വി​ഞ്ചി​ ​സ്വ​ന്തം​ ​കൈ​പ്പ​ട​യി​ലെ​ഴു​തി​യ​ ​കോ​ഡ​ക്സ് ​ലീ​സെ​സ്റ്റ​ർ​ ​എ​ന്ന​ ​ക​യ്യെ​ഴു​ത്തു​ ​പ്ര​തി​യ​ട​ക്കം​ ​വി​ല​യേ​റി​യ​ ​പ​ല​ ​ക​ലാ​വ​സ്തു​ക്ക​ളും​ ​ഗേ​റ്റ്സ് ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.