പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
Friday 07 May 2021 4:51 AM IST
വെള്ളറട: 17കാരിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിൽ മാതാവിന്റെ കാമുകൻ മൈലച്ചൽ നെല്ലിക്കാല എസ്.എസ്. ഭവനിൽ സുബിത്തിനെ (21) വെള്ളറട പൊലീസ് പിടികൂടി. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി. മാതാവിനെയും പൊലീസ് അറസ്റ്റുചെയ്തു. കാരക്കോണത്തുവച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.