956 കൂടി കൊവിഡ്

Friday 07 May 2021 12:02 AM IST

തൊടുപുഴ: ജില്ലയിൽ ഇന്നലെ 956 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 19.53 ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 945 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഒമ്പത് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യപ്രവർത്തകനും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന ഒരാൾക്കും ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. 228 പേർ രോഗമുക്തി നേടി.

രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ

അടിമാലി- 53

ബൈസൺവാലി- 21

ചക്കുപള്ളം- 32

കഞ്ഞിക്കുഴി- 35

കരിമണ്ണൂർ- 27

കോടിക്കുളം- 20

കൊന്നത്തടി- 25

കുമളി- 28

മണക്കാട്- 23

പള്ളിവാസൽ- 24

പീരുമേട്- 26

പുറപ്പുഴ- 22

രാജകുമാരി- 33

തൊടുപുഴ- 99

ഉടുമ്പന്നൂർ- 27

ഉപ്പുതറ- 40

വണ്ടൻമേട്- 41

വാഴത്തോപ്പ്- 20

വെള്ളത്തൂവൽ- 38

വെള്ളിയാമറ്റം- 53