കന്നഡ സംവിധായകൻ രേണുക ശർമ അന്തരിച്ചു

Friday 07 May 2021 12:20 AM IST

ബംഗളൂരു: പ്രശസ്ത കന്നഡ സംവിധായകൻ രേണുക ശർമ (81) അന്തരിച്ചു. കൊവിഡ്, ന്യൂമോണിയ രോഗങ്ങൾ കലശലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സൂപ്പർഹിറ്റായ നിരവധി ചിത്രങ്ങളൊരുക്കി.