1200 ലിറ്റർ കോട പിടികൂടി

Friday 07 May 2021 3:50 AM IST

രാജാക്കാട്: കൊന്നത്തടി വില്ലേജിൽപ്പെട്ട അമേരിക്കൻകുന്ന് മേഖലയിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്റർ കോട പിടികൂടി. വ്യാജവാറ്റിനായി തയ്യാറാക്കി വെച്ചിരുന്ന കോടയാണ് പിടിച്ചെടുത്തത്. അബ്‌കാരി ആക്ട് പ്രകാരം കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. പൊന്മുടി ജലാശയത്തോട് ചേർന്നുള്ള മുളങ്കാടുകൾക്കുള്ളിലായിരുന്നു കോട സൂക്ഷിച്ചിരുന്നത്. രാജാക്കാട് പഞ്ചായത്തിലെ കള്ളിമാലി പ്രദേശത്തിന്റെ മറുകരയാണ് സ്ഥലം. ഇടുക്കി എക്‌സൈസ് ഐ.ബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. തങ്കമണി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.കെ. സുരേഷും സംഘവുമാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. രാജീവ്, മനോജ് മാത്യു സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനു ജോസഫ്, ഷോബിൻ മാത്യു, ആൽബിൻ ജോസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Advertisement
Advertisement