10 ലക്ഷം നഷ്ടപരിഹാരം നൽകണം
Friday 07 May 2021 4:56 AM IST
തിരുവനന്തപുരം:കൊവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറഷൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു.ജോലിക്കിടയിൽ ഇതിനകം 12 റേഷൻ വ്യാപാരികൾ മരണപ്പെട്ടിട്ടുണ്ട്. ഇവരുടെ കുടുംബത്തിന് ക്ഷേമനിധി ബോർഡിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇത് ഉടൻ നൽകും.റേഷൻ വ്യാപാരികളെ കൊവിഡ് വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു.