2133 പേർക്ക് കൂടി കൊവിഡ്

Saturday 08 May 2021 12:35 AM IST

കോട്ടയം : ജില്ലയിൽ 2153 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2133 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 20 പേർ രോഗബാധിതരായി. പുതിയതായി 7834 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 27.48 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 980 പുരുഷൻമാരും 930 സ്ത്രീകളും 243 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 403 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3063 പേർ രോഗമുക്തരായി. 15051 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 139132 പേർ രോഗബാധിതരായി. 12,3151 പേർ രോഗമുക്തി നേടി. 60653 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ : കോട്ടയം -276,ഏറ്റുമാനൂർ -127, പള്ളിക്കത്തോട്- 87, കാഞ്ഞിരപ്പള്ളി - 74, അതിരമ്പുഴ-73, ഉദയനാപുരം- 67, ആർപ്പൂക്കര- 63, തിരുവാർപ്പ്-61, ചങ്ങനാശേരി- 58, എരുമേലി- 55, എലിക്കുളം -50, വൈക്കം-48, പാലാ-44, ചിറക്കടവ് -40, കുമരകം-39, ഭരണങ്ങാനം-36, ചെമ്പ്- 35, വാകത്താനം-32, കരൂർ-29, പുതുപ്പള്ളി, വാഴപ്പള്ളി, തലയോലപ്പറമ്പ്, മേലുകാവ് -28, പൂഞ്ഞാർ -27, തൃക്കൊടിത്താനം-26, പനച്ചിക്കാട്-25, ഈരാറ്റുപേട്ട-24, കങ്ങഴ- 23, വെള്ളൂർ, മറവന്തുരുത്ത്, വെച്ചൂർ, കുറവിലങ്ങാട് -22, മാടപ്പള്ളി, ടി.വി പുരം, മണിമല, പാമ്പാടി, കടുത്തുരുത്തി, കൂട്ടിക്കൽ, കുറിച്ചി, വിജയപുരം- 21, വാഴൂർ- 20, മുണ്ടക്കയം, അയ്മനം-19, രാമപുരം -18, കടനാട്, കിടങ്ങൂർ-17, കറുകച്ചാൽ-15,

പായിപ്പാട് -14, മുളക്കുളം, നീണ്ടൂർ, തിടനാട്, തലയാഴം-13, ഉഴവൂർ-12, വെളിയന്നൂർ, തലപ്പലം, ഞീഴൂർ-11,

പാറത്തോട്, മുത്തോലി, കൊഴുവനാൽ-10, നെടുംകുന്നം, മൂന്നിലവ്, കാണക്കാരി, അയർക്കുന്നം, മീനച്ചിൽ-8

മണർകാട്, കടപ്ലാമറ്റം, അകലക്കുന്നം, മീനടം -7, പൂഞ്ഞാർ തെക്കേക്കര- 6.

ലക്ഷണങ്ങളുള്ളവർ ശ്രദ്ധിക്കുക

ശ്വാസംമുട്ടൽ, അമിതമായ ക്ഷീണം, നിറുത്താതെയുള്ള ചുമ, മൂന്നു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ അറിയിച്ചശേഷം തൊട്ടടുത്ത സി.എഫ്.എൽ.ടി.സിയിലോ സി.എസ്.എൽ.ടി.സിയിലോ എത്തണം.

എല്ലാ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും കുറഞ്ഞത് ഓരോ സി.എഫ്.എൽ.ടി.സിയും എല്ലാ താലൂക്കുകളിലും കുറഞ്ഞത് ഒരു എസ്.എൽ.ടി.സിയും പ്രവർത്തിക്കുന്നുണ്ട്.

പരിചരണ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് ഓക്‌സിജൻ നില, പൊതു ആരോഗ്യ നില എന്നിവ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ തുടർ ചികിത്സയ്ക്കുവേണ്ട ക്രമീകരണം ഏർപ്പെടുത്തും.

ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരമല്ലാതെ രോഗികൾ നേരിട്ട് ആശുപത്രികളിലോ, മറ്റു ആരോഗ്യ കേന്ദ്രങ്ങളിലോ എത്തരുത്.

വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഇസഞ്ജീവനി മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഓൺലൈനിൽ ഡോക്ടറുടെ സേവനം തേടണം.