സ്വത്ത് തർക്കം:  ചാണക മതിൽ നിർമ്മിച്ച് ഫാം ഉടമ

Saturday 08 May 2021 3:44 AM IST

വാഷിംഗ്ടൺ: അമേരിക്കയിലെ മിഷിഗണിൽ നടന്ന സ്വത്ത് തർക്കത്തിനൊടുവിൽ ചാണക മതിൽ നിർമ്മിച്ച് ഫാം ഉടമ.

അയൽവാസിയുമായുള്ള സ്വത്ത് തർക്കത്തിന്റെ ഭാഗമായി ഫാം ഉടമ 250 അടി നീളത്തിൽ ചാണക മതിൽ നിർമിച്ചിരിക്കുകയാണ്​. 2020 മുതൽ താൻ ദുർഗന്ധം ശ്വസിച്ചാണ് ജീവിക്കുന്നതെന്ന്​ അയൽവാസിയായ വെയ്ൻ ലംബാർത്ത് പറഞ്ഞു.

ലംബാർത്തിന്റെ മുത്തച്ഛൻ 100 വർഷം മുമ്പാണ്​ ഇവിടെ ഫാം നിർമ്മിക്കുന്നത്​. പിന്നീട്​ സ്വത്ത്​ വിഭജിച്ചതോടെ അതിർത്തി തർക്കമുടലെടുത്തു.

സാധാരണയായി അവർ വയലിൽ ചാണകം തളിക്കാറാണ്​ പതിവ്​. ഇപ്പോൾ ഒരു വേലി തന്നെ നിർമിച്ചിരിക്കുകയാണ്​. ഇതിൽ നിന്ന്​ വരുന്ന ദുർഗന്ധം ലംബാർത്തിനും അദ്ദേഹത്തിന്റെ വാടകക്കാരായ ജെയ്ഡിൻ ഷ്വാർസലിനും കോയിൻ ഗാട്ടോയ്ക്കും ശല്യമായി മാറിയിരിക്കുകയാണ്​. ഫാമിലെ പശുക്കളുടെ ചാണകമാണ്​ വേലി കെട്ടാൻ ഉപയോഗിച്ചിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

എന്നാൽ, ഇത് ചാണക മതിലല്ല, കമ്പോസ്റ്റ് വേലിയാണെന്നാണ്​ അയൽക്കാരന്റെ വാദം. മതിൽ കർഷകന്റെ ഭാഗത്തായതിനാൽ പ്രാദേശിക അധികാരികളും നിസഹായരാണ്

Advertisement
Advertisement