പേറ്റന്റ് ഇളവ്: ഇടഞ്ഞ് ലോകരാജ്യങ്ങൾ

Saturday 08 May 2021 12:00 AM IST

വാഷിംഗ്ടൺ: വാക്സിൻ ഉത്പാദനം എളുപ്പത്തിലാക്കാൻ ബൗദ്ധികസ്വത്തവകാശ (പേറ്റന്റ്) സംരക്ഷണം താൽക്കാലികമായി എടുത്തുകളയുന്നതിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ ഭിന്നത. ആഗോളതലത്തിൽ വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ പേറ്റന്റ് ഒഴിവാക്കണമെന്ന ലോകവ്യാപാര സംഘടനയിലെ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആവശ്യത്തെ പിന്തുണച്ചഅമേരിക്കയ്ക്കെതിരെ ജർമ്മനിയും ഭൂരിപക്ഷം മരുന്നുകമ്പനികളുടെയും ആസ്ഥാനമായ സ്വിറ്റ്സർലൻഡും , ബ്രിട്ടനും, ബ്രസീലും, ജപ്പാനും അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തി.

വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട് ലോകത്തിനു മുമ്പിലുള്ള വെല്ലുവിളി ബൗദ്ധികസ്വത്തവകാശ സംരക്ഷണം ഒഴിവാക്കുന്നതല്ലെന്നും ലഭ്യത ഉയർത്തുന്നതും ഗുണമേന്മ ഉറപ്പു വരുത്തുന്നതുമാണ് പ്രധാന ഘടകമെന്നും ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ വക്താവ് പ്രതികരിച്ചു. എല്ലാ രാജ്യങ്ങൾക്കും വാക്സിൻ ലഭ്യമാകണമെന്നും എന്നാൽ എല്ലാ ഘട്ടത്തിലും ഗുണമേന്മ ഉറപ്പു വരുത്തണമെങ്കിൽ പേറ്റന്റ് നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ജ‌ർമ്മനി പറയുന്നു. അതേസമയം, പേറ്റന്റ് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ജർമ്മനിയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പ്രതിഷേധം നടന്നു.

@ പ്രാവർത്തികമാകാൻ മാസങ്ങളെടുക്കും

അ​മേ​രി​ക്ക​ൻ​ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​–​ ​ബ​യോ​ടെ​ക്നോ​ള​ജി​ ​ക​മ്പ​നി​യാ​യ​ ​മൊ​ഡേ​ണ,​ ​ലോ​ക​ത്തെ​ ​വ​ൻ​കി​ട​ ​ബ​യോ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ​ ​ഫൈ​സ​ർ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​എ​തി​ർ​പ്പ് ​അ​വ​ഗ​ണി​ച്ചാ​ണ് ​പേ​റ്റ​ന്റ് ​താ​ൽ​ക്കാ​ലി​ക​മാ​യി​ ​ഒ​ഴി​വാ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്ക് ​അ​മേ​രി​ക്ക​ ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​ ​സാ​ഹ​ച​ര്യം​ ​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​ണി​ത്. അ​മേ​രി​ക്ക​ ​അ​നു​കൂ​ലി​ച്ചെ​ങ്കി​ലും​ ​പേ​റ്റ​ന്റ് ​ഇ​ള​വ് ​യാ​ഥാ​ർ​ത്ഥ്യ​മാ​കാ​ൻ​ ​മാ​സ​ങ്ങ​ളെ​ടു​ക്കും.​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ​ഡ​ബ്ല്യി​യു.​ടി.​ഒ​ ​അം​ഗ​ങ്ങ​ളാ​ണ്.​ ​ഡ​ബ്ലി​യു.​ടി.​ഒ​ ​അം​ഗ​ങ്ങ​ളാ​യ​ 164​ ​ൽ​ 100​ ​രാ​ജ്യ​ങ്ങ​ളും​ ​പേറ്റന്റ് ​ഇ​ള​വി​നെ​ ​പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്.​ ​ബൗ​ദ്ധി​ക​സ്വ​ത്ത​വ​കാ​ശ​ ​സ​മി​തി​ ​ഈ​ ​വി​ഷ​യം​ ​ജൂ​ണി​ൽ​ ​ച​ർ​ച്ച​യ്ക്കെ​ടു​ക്കും.

@ ഇ.യുവിന് ഭിന്നാഭിപ്രായം

അ​മേ​രി​ക്ക​യു​ടെ​ ​പേ​റ്റ​ന്റ് ​ന​യ​ത്തെ​ ​പി​ന്തു​ണ​യ്ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ക്കും​ ​ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്.​ ​പേ​റ്റ​ന്റി​ൽ​ ​ഇ​ള​വ് ​ന​ൽ​കു​ന്ന​ത് ​പ്ര​ാവർ​ത്തി​ക​മാ​കാ​ൻ​ ​സ​മ​യ​മെ​ടു​ക്കു​ന്ന​താ​ണ് .​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ച​ 27​ ​നേ​ഷ​ൻ​ ​ബ്ലോ​ക്ക് ​ഉ​ച്ച​കോ​ടി​യി​ൽ​ ​ഇ.​യു​ ​പ്ര​ധാ​ന​മാ​യും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തും ഇതാണ്.

@എന്താണ് പേറ്റന്റ്

ഉത്പ​ന്ന​ത്തി​ന്റെ​ ​ബൗ​ദ്ധി​ക​ ​സ്വ​ത്ത​വ​കാ​ശ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​പേ​റ്റ​ന്റ്.​ ​അ​താ​യ​ത് ​ഒ​രു​ ​പു​തി​യ​ ​ക​ണ്ടു​പി​ടി​ത്ത​ത്തെ​ ​പ്ര​ത്യേ​ക​ ​കാ​ല​യ​ള​വി​ൽ​ ​വ്യാ​വ​സാ​യി​ക​മാ​യും​ ​വാ​ണി​ജ്യ​പ​ര​മാ​യും​ ​ഉ​ൽ​പാ​ദി​പ്പി​ക്കാ​നും​ ​ഉ​പ​യോ​ഗി​ക്കു​വാ​നും​ ​നി​യ​മ​പ​ര​മാ​യി​ ​ന​ൽ​കു​ന്ന​ ​അ​വ​കാ​ശം.​ ​ഉ​ത്​പ​ന്ന​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം,​ ​വി​ൽ​പ​ന,​ ​ഉ​പ​യോ​ഗം​ ​തു​ട​ങ്ങി​യ​വ​ ​പേ​റ്റ​ന്റ് ​പ​രി​ധി​യി​ലു​ള്ള​താ​ണ്.​ ​പേ​റ്റ​ന്റ് ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ ​​ ​ഉത്പ​ന്നം​ ​മ​റ്റ് ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​നി​ർ​മി​ക്കാം.​ ​ഇ​ന്ത്യ​യി​ൽ​ ​പേ​റ്റ​ന്റ് ​അ​വ​കാ​ശം​ 20​ ​വ​ർ​ഷ​മാ​ണ്.