നഷീദിനെതിരായ ആക്രമണം ജനാധിപത്യത്തിന് നേരെയുള്ലത്: സോലി

Saturday 08 May 2021 12:00 AM IST

മാ​ലെ​: ​വീ​ടി​ന് ​പു​റ​ത്തു​ണ്ടാ​യ​ ​സ്ഫോ​ട​ന​ത്തി​ൽ​ ​മാ​ല​ദ്വീ​പ് ​മു​ൻ​ ​പ്ര​സി​ഡ​ന്റാ​യ​ ​മു​ഹ​മ്മ​ദ് ​ന​ഷീ​ദി​ന് ​പ​രി​ക്കേ​റ്റ​തി​ൽ​ ​രോ​ഷാ​കു​ല​നാ​യി​ ​മാ​ല​ദ്വീ​പ് ​പ്ര​സി​ഡ​ന്റ് ​ഇ​ബ്രാ​ഹിം​ ​മു​ഹ​മ്മ​ദ് ​സോ​ലി.​ ​ന​ഷീ​ദി​നു​ണ്ടാ​യ​ ​പ​രി​ക്കു​ക​ൾ​ ​ഗു​രു​ത​ര​മ​ല്ല.​ ​ഇ​ത് ​രാ​ജ്യ​ത്തി​ന്റെ​ ​ജ​നാ​ധി​പ​ത്യ​ത്തി​നും​ ​സാ​മ്പ​ത്തി​ക​രം​ഗ​ത്തി​നും​ ​നേ​രെ​യു​ള്ള​ ​ആ​ക്ര​മ​ണ​മാ​ണ്.​ ​ആ​സ്‌​ട്രേ​ലി​യ​ൻ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ന് ​നേ​ത​ത്വം​ ​ന​ൽ​കും​ ​-​ ​സോ​ലി​ ​പ​റ​ഞ്ഞു.​ ​ രാ​ജ്യ​ ​ത​ല​സ്ഥാ​ന​മാ​യ​ ​മാ​ലെ​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ് ​ന​ഷീ​ദ്.​ ​അ​തേ​സ​മ​യം,​ ​അ​ക്ര​മ​സ്ഥ​ല​ത്ത് ​ഒ​രു​ ​ബൈ​ക്ക് ​ത​ക​ർ​ന്ന്കി​ട​ക്കു​ന്ന​ദൃ​ശ്യം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ആ​ക്ര​മ​ണ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ്‌​ശ​ങ്ക​ർ​ ​അ​പ​ല​പി​ച്ചു.​ ​സം​ഭ​വ​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദിത്വം ഏ​റ്റെ​ടു​ത്ത് ​വ്യ​ക്തി​ക​ളോ​ ​സം​ഘ​ട​ന​ക​ളോ​ ​മു​ന്നോ​ട്ട് ​വ​ന്നി​ല്ല.

@ നഷീദ്

@30 കൊല്ലം നീണ്ടുനിന്ന ഏകാധിപത്യഭരണത്തിന് അവസാനമിട്ട് കൊണ്ട് 2008 ലാണ് നഷീദ് പ്രസിഡന്റായി അധികാരമേൽക്കുന്നത്.

@ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മാലദ്വീപ് പ്രസിഡന്റ്

@ 2012ൽ നടന്ന പ്രക്ഷോഭപരമ്പരകളുടെ ഭാഗമായി നഷീദിന് അധികാരം നഷ്‌ടമായി.

@തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു

@തടവ്ശിക്ഷ ലഭിച്ചതിനെത്തുടർന്ന് 2018 തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനായി

@ 2019ൽ പാർലമെന്റ് സ്പീക്കറായി

.

'