പിണറായി വ്യക്തിപരമായ വിജയമായി കണ്ടിട്ടില്ലെന്ന് വിജയരാഘവൻ

Saturday 08 May 2021 12:00 AM IST

തിരുവനന്തപുരം.തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ വിജയത്തെ വ്യക്തിപരമായ വിജയമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവൻ പറഞ്ഞു. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയുടെ ഭാഗമായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന നേതാവാണ് പിണറായി. ഈ വിജയത്തെ പിണറായി വിജയന്റെ വിജയമായി ചിത്രീകരിക്കുമ്പോൾ അത് പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വിജയമാണ്. അത് പാർട്ടിയുടെ വിജയമാണ്. അതത് കാലത്തെ മുഖ്യമന്ത്രിമാർക്ക് പ്രധാനമായ ഒരു പരിഗണന ഉണ്ടാകും. ഇ.എം.എസ് ഗവൺമെന്റന്നല്ലേ പറഞ്ഞിരുന്നത്. കഴിഞ്ഞ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളും മതനിരപേക്ഷ സമീപനവും ആഗോളവത്കരണ നയങ്ങൾക്കെതിരെ നടപ്പിലാക്കിയ ബദൽ നയങ്ങളും എല്ലാം ചേർന്നതാണ് വിജയം. ഈ വിജയം നേടുന്നതിൽ മികച്ച നേതൃത്വമാണ് പിണറായി നൽകിയത്.

മന്ത്രിമാരെ നിശ്ചയിക്കുന്നത് പിണറായി തന്നെയായിരിക്കുമെന്ന പ്രചാരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ മറുപടി ഇനിപ്പറയും വിധമായിരുന്നു." സി.പി.എം സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് തീരുമാനമെടുക്കുക.പിണറായി വിജയൻ അതിലെല്ലാം അംഗമാണ്.കൂട്ടായ നേതൃത്വമാണ് സി.പി.എമ്മിലേത്. ഒരു വ്യക്തിക്ക് എല്ലാം തീരുമാനിക്കാൻ കഴിയില്ല. ഞങ്ങളെല്ലാം പാർട്ടിക്കു വിധേയരായിട്ടാണ് പ്രവർത്തിക്കുന്നത്. വിജയരാഘവനുമായുള്ള അഭിമുഖം ഞായറാഴ്ച രാത്രി എട്ടു മണിക്ക് കൗമുദി ടിവി സംപ്രേഷണം ചെയ്യും.

 ക്യാ​പ്ട​ൻ​ ​പ്ര​ചാ​ര​ണ​ങ്ങ​ളെ​ ​ത​ള്ളി സി.​പി.​എം​ ​കേ​ന്ദ്ര​ ​നേ​തൃ​ത്വം

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​നേ​ടി​യ​ ​ച​രി​ത്ര​വി​ജ​യ​ത്തി​ന് ​പി​ന്നി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വ്യ​ക്തി​പ്ര​ഭാ​വം​ ​മാ​ത്ര​മാ​ണെ​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ ​ത​ള്ളി​ ​സി.​പി.​എം​ ​കേ​ന്ദ്ര​നേ​തൃ​ത്വം.​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​വി​ജ​യം​ ​അ​തി​ൽ​ ​മാ​ത്ര​മാ​യി​ ​ഒ​തു​ക്കാ​ൻ​ ​ഒ​രു​ ​വി​ഭാ​ഗം​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​നി​രൂ​പ​ക​രും​ ​ശ്ര​മി​ക്കു​ന്ന​താ​യി​ ​സി.​പി.​എം​ ​മു​ഖ​വാ​രി​ക​ ​പീ​പ്പി​ൾ​സ് ​ഡെ​മോ​ക്ര​സി​ ​കു​റ്റ​പ്പെ​ടു​ത്തി.
പാ​ർ​ട്ടി​യി​ലും​ ​സ​ർ​ക്കാ​രി​ലും​ ​ഒ​രു​ ​നേ​താ​വി​ൻ​റെ​ ​ആ​ധി​പ​ത്യ​മാ​ണ്.​ ​ഈ​ ​പ​ര​മോ​ന്ന​ത​ ​നേ​താ​വി​ൻ​റെ​യോ​ ​ക​രു​ത്ത​നാ​യ​ ​മ​നു​ഷ്യ​ന്റെ​യോ​ ​ഉ​യ​ർ​ച്ച​യാ​ണ് ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പു​വി​ജ​യ​ത്തി​ൻ​റെ​ ​പ്ര​ധാ​ന​കാ​ര​ണം​ ​എ​ന്ന​ ​ത​ര​ത്തി​ലാ​ണ് ​പ്ര​ചാ​ര​ണം..​ ​ജ​ന​ങ്ങ​ളു​ടെ​ ​താ​ത്പ​ര്യം​ ​മു​ൻ​നി​റു​ത്തി​ ​ന​യ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​പി​ണ​റാ​യി​ ​ഭ​ര​ണ​പാ​ട​വം​ ​പ്ര​ക​ട​മാ​ക്കി​യെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​എ​ന്നാ​ൽ​ ​വ്യ​ക്തി​പ​ര​മാ​യ​ ​നേ​തൃ​ത്വ​ത്തി​നൊ​പ്പം​ ​കൂ​ട്ടാ​യ്മ​ ​പ​രി​ശ്ര​മ​ത്തി​ൻ​റെ​യും​ ​ഫ​ല​മാ​ണ് ​ഇ​ട​തു​പ​ക്ഷ​വി​ജ​യം.​ ​അ​ടു​ത്ത​ ​മ​ന്ത്രി​സ​ഭ​യും​ ​വ്യ​ക്തി​പ​ര​മാ​യ​ ​ചു​മ​ത​ല​യും​ ​കൂ​ട്ടാ​യ​പ്ര​വ​ർ​ത്ത​ന​വു​മെ​ന്ന​ ​പാ​ര​മ്പ​ര്യം​ ​പി​ന്തു​ട​ർ​ന്നാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും​ ​സി.​പി.​എം​ ​മു​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്ര​കാ​ശ് ​കാ​രാ​ട്ട് ​എ​ഡി​റ്റ​റാ​യ​ ​പീ​പ്പി​ൾ​സ് ​ഡെ​മോ​ക്ര​സി​ ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല​ട​ക്കം​ ​ക്യാ​പ്ട​ൻ​ ​വി​ശേ​ഷ​ണ​ത്തോ​ടെ​ ​പി​ണ​റാ​യി​യെ​ ​പു​ക​ഴ്ത്തി​യു​ള്ള​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ​കേ​ന്ദ്ര​നേ​തൃ​ത്വം​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യ​ത്.

Advertisement
Advertisement