5 മണിക്കൂറിനുള്ളിൽ 5 വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കി സ്റ്റാലിൻ സർക്കാർ

Saturday 08 May 2021 12:09 AM IST

ചെന്നൈ: തമിഴ്നാട്ടിൽ അധികാരമേറ്റ് അഞ്ച് മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പിലെ അഞ്ച് ജനപ്രിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള ഉത്തരവ് എ.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തിറക്കി.

₹ ഇൻഷ്വറൻസുള്ളവർക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിൽസ സൗജന്യമാക്കി

₹ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര

₹സർക്കാർ ഉടമസ്ഥതയിലുള്ള ആവിൻ പാലിന് മൂന്നു രൂപ കുറച്ചു. മേയ് 16 മുതൽ കുറഞ്ഞ പാൽ വില നിലവിൽ വരും.

₹ ബിപിഎൽ കുടുംബങ്ങൾക്ക് കൊവിഡ് ദുരിതാശ്വാസമായി 2000 രൂപ വീതം ഈ മാസം വിതരണം ചെയ്യും.

₹ പൊതുജനങ്ങളുടെ പ്രശ്നങ്ങളെ 100 ദിവസത്തിനുള്ളിൽ അഭിമുഖീകരിക്കുമെന്ന വാഗ്ദാനം നിറവേറ്റാനായി 'നിങ്ങളുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി' എന്ന പദ്ധതി രൂപീകരിക്കാൻ പ്രത്യേക

വകുപ്പിന് ഉത്തരവ്.

Advertisement
Advertisement