എൻ.എസ്.എസ് നേതൃത്വത്തെ വീണ്ടും വിമർശിച്ച് സി.പി.എം

Saturday 08 May 2021 12:11 AM IST

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാനാണ് വോട്ടെടുപ്പ് ദിനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നതെന്ന് സി.പി.എം വിമർശനം വീണ്ടും. 1959ലെ വിമോചന സമര കൂട്ടായ്മയുടെ പുതിയ രൂപമായിട്ടേ ഈ രാഷ്ട്രീയ സമവാക്യങ്ങളെ കാണാനാകൂവെന്ന് പാർട്ടി മുഖപത്രത്തിലെ, സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനത്തിൽ കുറ്റപ്പെടുത്തി.

ഇടതുപക്ഷ തുടർഭരണമൊഴിവാക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചതുപോലെ കോൺഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യം വിപുലീകരിച്ച് ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തുകയെന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാണ് കേരളത്തിൽ ശ്രമമുണ്ടായത്. വലിയതോതിൽ കള്ളപ്പണം കേരളത്തിലേക്ക് കുഴൽപ്പണമായി ഒഴുക്കി. ജനവിധി അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി ശ്രമിച്ചത്.

പാർലമെന്റ് തിരഞ്ഞെടുപ്പിലെന്നപോലെ ശബരിമല സ്ത്രീപ്രവേശനവിഷയം വീണ്ടുമുന്നയിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമമുണ്ടായി. തിരഞ്ഞെടുപ്പിന് കേരളത്തിലെത്തിയ നരേന്ദ്രമോദി-അമിത്ഷാ ദ്വയം പ്രചരണയോഗങ്ങളിൽ ശരണം വിളിച്ചതും രാഷ്ട്രീയ ലാഭത്തിനായിരുന്നു. റോഡ്ഷോയുമായെത്തിയ രാഹുൽ- പ്രിയങ്ക സഹോദരങ്ങൾ മുഖ്യശത്രുവായി അടയാളപ്പെടുത്തിയത് പിണറായി വിജയനെയാണ്. വിമോചനസമരകാലത്തെ കേന്ദ്ര ഇടപെടലിന് തുല്യമായി കേരളത്തിലെ വികസനം മുടക്കാൻ കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെയെത്തി. ഫെഡറൽ തത്വങ്ങളെ ലംഘിച്ച് കേരള വികസനത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് യു.ഡി.എഫ് പരസ്യമായി കൂട്ടുനിന്നുവെന്നും വിജയരാഘവൻ ലേഖനത്തിൽ ആരോപിച്ചു.

 വി​ജ​യ​രാ​ഘ​വ​ന്റെ​ ​ലേ​ഖ​നം അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ: സു​കു​മാ​ര​ൻ​ ​നാ​യർ

എ​ൻ.​എ​സ്.​എ​സി​നെ​ ​വി​മ​ർ​ശി​ച്ച് ​ദേ​ശാ​ഭി​മാ​നി​ ​ദി​ന​പ്പ​ത്ര​ത്തി​ൽ​ ​സി.​പി.​എം​ ​ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​എ​ഴു​തി​യ​ ​ലേ​ഖ​ന​ത്തി​ന് ​മ​റു​പ​ടി​യു​മാ​യി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ.​ ​ലേ​ഖ​ന​ത്തി​ലെ​ ​പ്ര​കോ​പ​ന​പ​ര​മാ​യ​ ​വ്യാ​ഖ്യാ​നം​ ​അ​ർ​ത്ഥ​ശൂ​ന്യ​വും​ ​എ​ൻ.​എ​സ്.​എ​സി​നെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള​ ​ചി​ല​രു​ടെ​ ​ഗൂ​ഢോ​ദ്ദേ​ശ്യ​ത്തി​ന്റെ​ ​ഭാ​ഗ​വു​മാ​ണ്.​ ​'​'​ ​ഇ​ട​തു​പ​ക്ഷ​സ​ർ​ക്കാ​രി​നെ​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​സാ​മു​ദാ​യി​ക​ ​ചേ​രു​വ​ ​ന​ല്കാ​നാ​ണ് ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സു​കു​മാ​ര​ൻ​നാ​യ​ർ​ ​പ​ര​സ്യ​പ്ര​സ്താ​വ​ന​യു​മാ​യി​ ​രം​ഗ​ത്തു​വ​ന്ന​തെ​ന്ന​ ​ലേ​ഖ​നം​ ​കൂ​ടു​ത​ൽ​ ​പ്ര​കോ​പ​ന​ത്തി​നു​ള്ള​ ​ശ്ര​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​പ​ര​സ്യ​പ്ര​സ്താ​വ​ന​ ​ന​ട​ത്ത​ണ​മാ​യി​രു​ന്നെ​ങ്കി​ൽ​ ​നേ​ര​ത്തെ​ ​ചെ​യ്യാ​നു​ള്ള​ ​ആ​ർ​ജ​വം​ ​എ​ൻ.​എ​സ്.​എ​സി​നു​ണ്ട്.​ ​മ​തേ​ത​ര​ത്വം​ ​സം​ര​ക്ഷി​ക്കാ​ൻ​ ​മു​ൻ​പ​ന്തി​യി​ൽ​ ​നി​ൽ​ക്കു​ന്ന​ ​എ​ൻ.​എ​സ്.​എ​സി​ന്,​ ​സ​ന്ദ​ർ​ഭോ​ചി​ത​വും​ ​നീ​തി​പൂ​ർ​വ​വു​മാ​യ​ ​നി​ല​പാ​ടു​ക​ളി​ലൂ​ടെ​ ​എ​ല്ലാ​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​ങ്ങ​ളോ​ടും​ ​ഗ​വ​ൺ​മെ​ന്റു​ക​ളോ​ടും​ ​എ​തി​ർ​പ്പ് ​പ്ര​ക​ടി​പ്പി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്.​ ​അ​തൊ​ക്കെ​ ​സാ​മൂ​ഹ്യ​നീ​തി​ക്കാ​യി​രു​ന്നു.​ ​വി​ശ്വാ​സം​ ​സം​ര​ക്ഷി​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​മാ​ത്ര​മാ​ണ് ​ഇ​ട​തു​സ​ർ​ക്കാ​രു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Advertisement
Advertisement