പോക്സോ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Saturday 08 May 2021 5:17 AM IST

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. എഴുകോൺ വില്ലേജിൽ പോച്ചക്കോണം മുറിയിൽ തെങ്ങഴികത്ത് വീട്ടിൽ പൊറിഞ്ചു(21) എന്ന് വിളിക്കുന്ന ആദർശ് ആണ് പിടിയിലായത്. കഴിഞ്ഞ 2021 ജനുവരി മാസം പൂയപ്പള്ളി സ്റ്റേഷൻ അതിർത്തിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് 2020 ഒക്ടോബർ മാസത്തിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പൊലീസിന് ലഭിക്കുന്നത്. ഇന്നലെ രാവിലെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. ബി രവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. അശോക് കുമാറിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാൻസഫ് എസ്.ഐ മാരായ ശിവശങ്കരപ്പിള്ള, അജയകുമാർ, രാധാകൃഷ്ണപിള്ള ക്രൈംബ്രാഞ്ച് എസ്.സി.പി.ഒ ബിനു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement