സത്യപ്രതിജ്ഞ വൈകില്ല: മുഖ്യമന്ത്രി
Saturday 08 May 2021 12:37 AM IST
തിരുവനന്തപുരം:പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പെട്ടെന്ന് തന്നെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണും കൊവിഡുമൊക്കെയല്ലേ, അത് കഴിഞ്ഞാലുടൻ ഉണ്ടാകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലും ബംഗാളിലും പുതിയ സർക്കാർ അധികാരത്തിലെത്തിയത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.