പ്രതിരോധത്തിലൂടെ മൂന്നാം വ്യാപനത്തിന് തടയിടാമെന്ന് കേന്ദ്രം

Saturday 08 May 2021 12:51 AM IST

ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത മുന്നിൽ കണ്ട് പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കേണ്ടതുണ്ടെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്‌ടാവ് ഡോ. വിജയരാഘവൻ പറഞ്ഞു. കേന്ദ്രസർക്കാർ ഇറക്കിയ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രണ്ടാം വ്യാപനത്തിലെ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് നല്ല സൂചനയാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി.

പ്രതിരോധ നടപടികളിലൂടെ മൂന്നാം തരംഗം സംഭവിച്ചാൽ തന്നെയും അത് ചിലയിടങ്ങളിൽ മാത്രമായി ഒതുക്കാനാകും. ഒരു പക്ഷേ രാജ്യത്തുടനീളം അതിവ്യാപനത്തെ തടുക്കാനും കഴിയുമെന്നും വിജയരാഘവൻ പറഞ്ഞു. കൊവിഡ് രണ്ടാം വ്യാപനം ഏറെ ബാധിച്ച മഹാരാഷ്‌ട്ര, ഡൽഹി, യു.പി, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് നല്ല സൂചനയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡിഷണൽ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു. അതേസമയം കേരളം, കർണാടകം, പശ്ചിമബംഗാൾ, തമിഴ്‌നാട്, ഒഡീഷ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ ഉയരുന്നുണ്ട്. 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലേറെപ്പേർ ചികിത്സയിലാണ്. ഏഴ് സംസ്ഥാനങ്ങളിൽ അര ലക്ഷത്തിലേറെയും. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണെന്നും അഹൂജ അറിയിച്ചു.

4.14​ ​ല​ക്ഷം​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്

​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ദി​വ​സ​വും​ ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​നാ​ലു​ ​ല​ക്ഷം​ ​ക​ട​ന്നു.​ ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​ൽ​ 4,14,188​ ​പു​തി​യ​ ​രോ​ഗി​ക​ൾ.​ ​ഇ​തു​വ​രെ​യു​ള്ള​തി​ൽ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​നി​ര​ക്കാ​ണി​ത്. 3,915​ ​മ​ര​ണ​വും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ 3,31,507​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​മ​ഹാ​രാ​ഷ്ട്ര,​ ​ക​ർ​ണാ​ട​ക,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​ഡ​ൽ​ഹി,​ ​കേ​ര​ളം,​ ​ബീ​ഹാ​ർ,​ ​പ​ശ്ചി​മ​ബം​ഗാ​ൾ,​ ​ത​മി​ഴ്‌​നാ​ട്,​ ​ആ​ന്ധ്ര​പ്ര​ദേ​ശ്,​ ​രാ​ജ​സ്ഥാ​ൻ​ ​എ​ന്നീ​ 10​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ​പു​തി​യ​ ​രോ​ഗി​ക​ളു​ടെ​ 71.81​ ​ശ​ത​മാ​ന​വും. ചി​കി​ത്സ​യി​ലു​ള്ള​ ​ആ​കെ​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ 36,45,164​ ​ആ​യി.​ ​ഇ​ത് ​രാ​ജ്യ​ത്തെ​ ​ആ​കെ​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ന്റെ​ 16.96​ ​ശ​ത​മാ​ന​മാ​ണ് . ഇ​ന്ത്യ​യി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ ​ആ​കെ​ ​രോ​ഗി​ക​ളു​ടെ​ 81.04​ ​ശ​ത​മാ​ന​വും​ ​കേ​ര​ളം​ ​ഉ​ൾ​പ്പെ​ടെ​ 12​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.