ജനറൽ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം : പ്രൊഫ. ആർ. ബിന്ദു

Saturday 08 May 2021 1:57 AM IST

ഇരിങ്ങാലക്കുട: കാർഷിക മേഖലയിലെ സമഗ്ര വികസനത്തിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ സംസ്‌കരണവും വിപണനവും ഉറപ്പാക്കാൻ വേണ്ട നടപടി ആരംഭിക്കുമെന്ന് നിയുക്ത എം.എൽ.എ പ്രൊഫ. ആർ. ബിന്ദു. മണ്ഡലത്തെ ഹരിത മണ്ഡലമാക്കും. പൊതുഇടങ്ങളിൽ കൂടുതൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കും. സോളാർ പദ്ധതികൾ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. കെ. ഫോൺ പദ്ധതി വഴി സമ്പൂർണ വൈഫൈ മണ്ഡലമായി ഇരിങ്ങാലക്കുടയെ മാറ്റും.

മറ്റ് പ്രധാന വികസന പ്രവർത്തനങ്ങൾ

മുഴുവൻ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നടപടി തുടരും. ഠാണാ ചന്തക്കുന്ന് വികസനം 17 മീറ്റർ വീതിയിൽ പൂർത്തീകരിക്കും. ജനറൽ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കും. ജനറൽ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഉണ്ണായി വാരിയർ കലാനിലയത്തിൽ സമഗ്ര വികസനം കൂടുതൽ വ്യവസായ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സാദ്ധ്യത ആരായും കായിക മേഖലയിൽ വികസനം കൊണ്ടുവരാൻ മാസ്റ്റർപ്ലാൻ കല്ലേറ്റുംകരയിലെ എൻ.ഐ.പി.എം.ആറിൽ കൂടുതൽ പദ്ധതികൾ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയെ സ്ത്രീ സൗഹൃദ മണ്ഡലമാക്കും. കുടുംബശ്രീ ഹൈപ്പർമാൾ ആരംഭിക്കും കംഫർട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ 'ടേക്ക് എ ബ്രേക്ക് ' കേന്ദ്രങ്ങൾ നഗര ഹൃദയത്തിൽ ആധുനിക നിലവാരമുള്ള ലൈബ്രറി

കാർഷിക മേഖലയ്ക്ക് ഊന്നൽ : മുരളി പെരുനെല്ലി

മണ്ഡലം മണലൂർ

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

തൃശൂർ വാടാനപ്പിള്ളി റോഡ് രണ്ടാംഘട്ടം പൂർത്തീകരിക്കും.

ചാവക്കാട് – കാഞ്ഞാണി റോഡ് യാത്രാ സൗകര്യം സുഗമമാക്കുന്നതിന് ഏനാമാവ് കുപ്പിക്കഴുത്ത് വീതി കൂട്ടും

ഇടിയഞ്ചിറ, ഏനാമാവ് റെഗുലേറ്ററുകളുടെ പുനർനിർമ്മാണം നടപ്പിലാക്കും.

കൊച്ചിൻ ഫ്രോണ്ടിയർ തോട് കൈയേറ്റം ഒഴിപ്പിച്ച് ആഴവും വീതിയും കൂട്ടും. ഇതിന്റെ ഭാഗമായി ജലസേചനത്തിനും കുടിവെള്ള പദ്ധതികൾക്കും മുൻഗണന നൽകും.

പാവറട്ടി, മുല്ലശ്ശേരി, വാടാനപ്പിള്ളി കുടിവെള്ള പദ്ധതി പൂർത്തീകരിക്കും

വാടാനപ്പിള്ളി, കേച്ചേരി, പാവറട്ടി സെന്ററുകൾ നവീകരിക്കും

മണ്ഡലത്തിലെ മുഴുവൻ പി.ഡബ്ള്യു.ഡി റോഡുകളും ബി.എം.ബി.സിയാക്കും

മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള റോഡ് വീതികൂട്ടി നവീകരിക്കും

ഗുരുവായൂർ, വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനുകൾക്ക് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും

ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന വികസന പ്രവർത്തനം മികവുറ്റതാക്കും.