വാഹന പരിശോധനയ്‌ക്കിടെ തലസ്ഥാനത്ത് വൻ ലഹരി വേട്ട; കോടികൾ വിലമതിക്കുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Saturday 08 May 2021 11:52 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നുളള വാഹന പരിശോധനയ്‌ക്കിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ആക്കുളത്ത് നിന്നാണ് മുന്നൂറ് കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ് മലപ്പുറം അരീക്കോട് സ്വദേശി അജ്‌നാസ് എന്നിവരാണ് പിടിയിലായത്. ഇരുവർക്കും 27 വയസാണ്.ഒന്നരക്കോടി വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.