നടി കങ്കണ റണൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു, വൈറസിനെ ഭയപ്പെടരുതെന്ന് താരം
Saturday 08 May 2021 12:48 PM IST
ബോളിവുഡ് താരം കങ്കണ റണൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നടി ഇപ്പോൾ ക്വാറന്റീനിലാണ്.അസുഖവിവരം കങ്കണ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
കുറച്ച് ദിവസങ്ങളായി കണ്ണിന് ചുറ്റും അസ്വസ്ഥത ഉണ്ടായിരുന്നുവെന്ന് നടി അറിയിച്ചു. ഹിമാചലിനു പോകാൻ തയാറെടുക്കുന്ന സമയത്താണ് തനിക്ക് രോഗം ബാധിച്ചതെന്നും താരം കുറിപ്പിൽ പറയുന്നു. വൈറസിനെ ഭയപ്പെടരുത്, അങ്ങനെ വന്നാൽ അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും. നമുക്കൊരുമിച്ച് കൊവിഡിനെ നേരിടാം. ഇത് ചെറിയൊരു പനിയാണ്. അതിനെ കുറച്ച് അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം.'-നടി കുറിച്ചു.