കൊവിഡ് ജൈവയുദ്ധം, ലാബിൽ സൃഷ്ടിച്ചതെന്ന് ബൊൾസൊനാരോ

Sunday 09 May 2021 12:00 AM IST

ബ്ര​സീ​ലി​യ​:​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​ചൈ​ന​യെ​ ​പ​രോ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച് ​ബ്ര​സീ​ൽ​ ​പ്ര​സി​ഡ​ന്റ് ​ജെ​യ​ർ​ ​ബൊ​ൾ​സൊ​നാ​രോ.​ ​ഇ​തൊ​രു​ ​ജൈ​വ​ ​യു​ദ്ധ​മാ​ണ്. ​ലാ​ബി​ൽ​ ​സൃ​ഷ്ടി​ച്ചെ​ടു​ത്ത​ ​വൈ​റ​സാ​ണ് ​ലോ​ക​ത്തെ​ ​ദു​ര​ന്ത​ത്തി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്നാ​ണ് ​ ബൊ​ൾ​സൊ​നാ​രോ​ ​പ​റ​ഞ്ഞ​ത്.​ ​നേ​ര​ത്തെ​ ​മു​ൻ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡോ​ണ​ൾ​ഡ് ​ട്രം​പും​ ​കൊ​വി​ഡി​ന് ​പി​ന്നി​ൽ​ ​ചൈ​ന​യാ​ണെ​ന്ന് ​ആ​രോ​പി​ച്ചി​രു​ന്നു.​ഇ​തൊ​രു​ ​പു​തി​യ​ ​വൈ​റ​സാ​ണ്,​ ​ഇ​ത് ​ല​ബോ​റ​ട്ട​റി​യി​ൽ​ ​സൃ​ഷ്ടി​ച്ച​താ​ണോ​ ​അ​തോ​ ​ചി​ല​ ​മൃ​ഗ​ങ്ങ​ളു​ടെ​ ​മാം​സം​ ​ഭ​ക്ഷി​ച്ച​തു​കൊ​ണ്ടാ​ണോ​ ​വ​ന്ന​തെ​ന്നും ​ആ​ർ​ക്കും​ ​അ​റി​യി​ല്ലെ​ന്നും​ ​ബ്ര​സീ​ലി​യ​യി​ലെ​ ​പ്ലാ​നാ​ൾ​ട്ടോ​ ​പാ​ല​സി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​ത്തി​ൽ​ ​ബൊ​ൾ​സോ​നാ​രോ​ ​വ്യ​ക്ത​മാ​ക്കി.
പ​ക്ഷേ,​ ​രാ​സ,​ ​ജൈ​വ,​ ​റേ​ഡി​യോ​ള​ജി​ക്ക​ൽ​ ​യു​ദ്ധ​ങ്ങ​ളെ​ക്കു​റി​ച്ച് ​സൈ​ന്യ​ത്തി​ന് ​എ​ല്ലാം​ ​അ​റി​യാം.​ ​ഇ​തി​നെ​തി​രെ​ ​ലോ​ക​ത്തി​ന് ​യു​ദ്ധം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മോ​ ​എ​ന്ന​തി​ൽ​ ​ആ​ശ​ങ്ക​യു​ണ്ട്.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ഏ​ത് ​രാ​ജ്യ​ത്തി​ന്റെ​ ​ജി.​ഡി.​പി​യാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വ​ള​ർ​ന്ന​ത്?.
​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​വ​ള​ർ​ച്ച​ ​കൈ​വ​രി​ച്ച​ ​ഏ​ക​ ​ജി​ ​-20​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ​ ​ചൈ​ന​യെ​ ​ആ​ണ് ​അ​ദ്ദേ​ഹം​ ​സൂ​ചി​പ്പി​ച്ച​തെ​ന്ന് ​വ്യ​ക്ത​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​ചൈ​ന​യു​ടെ​ ​ജി.​ഡി.​പി​ 2.3​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ചെ​ന്ന് ​സൗ​ത്ത് ​ചൈ​ന​ ​മോ​ണിം​ഗ് ​പോ​സ്റ്റ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.

@ ഉലയുമോ ചൈന - ബ്രസീൽ ബന്ധം

ചൈന ബ്രസീലിന്റ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാൽ ബൊൾസൊനാരോയുടെ പ്രതികരണങ്ങൾ നിരീക്ഷകരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ബൊൾസോനാരോയുടെ ആരോപണം ചൈന–ബ്രസീൽ ബന്ധത്തെ കാര്യമായി ബാധിക്കാനും സാദ്ധ്യതയുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനവങ്ങളെ ബൊൾസൊനാരോ നിശ്ശിതമായി വിമർശിച്ചിരുന്നു. രാജ്യത്തെ നിയന്ത്രണങ്ങളെച്ചൊല്ലിഗവർണർമാരുമായി വരെ അദ്ദേഹം വാക്പോര് നടത്തിയിട്ടുണ്ട്

Advertisement
Advertisement