4230 പേർക്ക് കൂടി കൊവിഡ്
തൃശൂർ: പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഇന്നലെ നാലായിരം കടന്നു. 4230 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 28.57% ആണ്. 14,808 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 1686 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 48,146 ആണ്. തൃശൂർ സ്വദേശികളായ 96 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,77,479 ആണ്. 1,28,430 പേരാണ് രോഗമുക്തരായത്. സമ്പർക്കം വഴി 4,204 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 09 പേർക്കും, 09 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 08 പേർക്കും രോഗബാധ ഉണ്ടായി.
ചികിത്സയിൽ കഴിയുന്നവർ
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 515 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1130 സർക്കാർ ആശുപത്രികളിൽ 319 സ്വകാര്യ ആശുപത്രികളിൽ 890 വീടുകളിൽ 41,062 പേർ പുതിയതായി ചികിത്സയിൽ 3742 ആശുപത്രിയിൽ 428 പേർ വീടുകളിൽ 3314
5.85 ലക്ഷം പേർക്ക് കൊവിഡ് വാക്സിന്
തൃശൂർ: ജില്ലയിൽ ഇതുവരെ 5,85,544 പേർ കൊവിഡ് ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ചു. 1,51,566 പേർ സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവരുടെ കണക്കാണിത്.
വാക്സിൻ നൽകിയത് ഇങ്ങനെ
ആരോഗ്യപ്രവർത്തകർ ഫസ്റ്റ് ഡോസ് 45,157 സെക്കൻഡ് ഡോസ് 38,453 മുന്നണി പോരാളികൾ ഫസ്റ്റ് ഡോസ് 11,633 സെക്കൻഡ് ഡോസ് 12, 208 പോളിംഗ് ഓഫീസർമാർ ഫസ്റ്റ് ഡോസ് 24,526 സെക്കൻഡ് ഡോസ് 11,312 45- 59 വയസിന് ഇടയിലുളളവർ ഫസ്റ്റ് ഡോസ് 2,00,448 സെക്കൻഡ് ഡോസ് 13,485 60 വയസിന് മുകളിലുള്ളവർ ഫസ്റ്റ് ഡോസ് 3,03,780 സെക്കൻഡ് ഡോസ് 76,108
കൊവിഡ് ചട്ടങ്ങളുടെ ലംഘനം: 350 പേർ അറസ്റ്റിൽ
തൃശൂർ: കൊവിഡ് പ്രോട്ടോകോൾ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പൊലീസ് പരിധിയിൽ 350 പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രജിസ്റ്റർ ചെയ്ത കേസുകൾ 300 ആണ്. 200 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 721 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 721 പേരിൽ നിന്നും പിഴ ഈടാക്കി. ക്വാറന്റൈൻ ചട്ട ലംഘനം, കണ്ടെയ്ൻമെന്റ് സോൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 735 പേരിൽ നിന്ന് പിഴയീടാക്കി. 7, 28, 000 രൂപ ഇന്നലെ മാത്രം പിഴയിനത്തിൽ ഈടാക്കിയതായി തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. ലോക്ക് ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടി തുടരുമെന്നും പൊലീസ് പാസ് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ അറിയിച്ചു.