തരോംഗയിലെ പൊന്നോമനക്കുഞ്ഞ്

Sunday 09 May 2021 2:54 AM IST

കാ​ൻ​ബ​റ​:​ ​സി​ഡ്നി​യി​ലെ​ ​ത​രോം​ഗ​ ​മൃ​ഗ​ശാ​ല​യി​ൽ​ ​ഇ​പ്പോ​ഴൊ​രു​ ​കു​ഞ്ഞോ​മ​ന​യു​ണ്ട്.​ ​മൃ​ഗ​ശാ​ല​യി​ലെ​ ​ഗു​ൻ​യി​ ​എ​ന്ന​ ​പെ​ൺ​ ​എ​ക്കി​ഡ്ന​യു​ടെ​ ​കു​ഞ്ഞാ​ണി​ത്.​ ഈ​ ​മൃ​ഗ​ശാ​ല​യി​ലു​ണ്ടാ​കു​ന്ന​ ​പ​ത്താ​മ​ത്തെ​ ​എ​ക്കി​ഡ്ന​ ​കു​ഞ്ഞാ​ണി​ത്.​ ​ഇ​തു​വ​രെ​ ​കു​ഞ്ഞി​ന് ​പേ​രി​ട്ടി​ട്ടി​ല്ലെ​ന്നും​ ​കു​ഞ്ഞ് ​ആ​ണോ,​ ​പെ​ണ്ണോ​ ​എ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​‍ി​ട്ടി​ല്ലെ​ന്നും​ ​മൃ​ഗ​ശാ​ല​ ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി.​ 7​ ​മാ​സം​ ​പ്രാ​യ​മു​ള്ള​ ​എ​ക്കി​ഡ്ന​ ​കു​ഞ്ഞി​ന് 1.7​ ​കി​ലോ​ഗ്രാം​ ​ഭാ​ര​മു​ണ്ട്.​ ​എ​ക്കി​ഡ്ന​ ​കു​ഞ്ഞി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

​ആ​സ്ട്രേ​ലി​യ​യി​ലും​ ​ന്യൂ​ഗി​നി​യ​യി​ലും​ ​മാ​ത്രം​ ​ക​ണ്ടു​വ​രു​ന്ന​ ​ചെ​റു​ജീ​വി. ​ ​ലോ​ക​ത്തി​ലെ​ ​മു​ട്ട​യി​ടു​ന്ന​ ​ര​ണ്ടേ​ ​ര​ണ്ട് ​സ​സ്ത​നി​ക​ളി​ലൊ​രു​ ​വി​ഭാ​ഗ​മാ​ണ് ​എ​ക്കി​ഡ്ന​ക​ൾ.​ ​മ​റ്റൊ​രു​ ​ജീ​വി​ ​പ്ലാ​റ്റി​പ്പ​സ് ​ആ​ണ്. ​ ​ശ​രീ​ര​ത്തി​ന​ടി​ഭാ​ഗ​ത്തു​ള്ള​ ​പ്ര​ത്യേ​ക​ ​സ​ഞ്ചി​യി​ലാ​ണ് ​പെ​ൺ​ ​എ​ക്കി​ഡ്ന​ക​ൾ​ ​മു​ട്ട​ക​ൾ​ ​സൂ​ക്ഷി​ക്കുക ​ ​പ​ത്തു​ദി​വ​സ​ത്തി​ന​കം​ ​മു​ട്ട​വി​രി​യും ​ഒ​ന്ന​ര​ ​മാ​സ​ത്തോ​ളം​ ​കു​ഞ്ഞ് ​ആ​ഴ​മേ​റി​യ​ ​മാ​ള​ത്തി​ൽ​ ​അ​മ്മ​യു​ടെ​ ​സ​ഞ്ചി​യി​ൽ​ ​ത​ന്നെ​ ​പാ​ൽ​ ​കു​ടി​ച്ച് ​ക​ഴി​യും ശ​രീ​രം​ ​നി​റ​യെ​ ​മു​ള്ളു​ക​ളു​ള്ള,​ ​ഉ​റു​മ്പി​നെ​യും​ ​ചി​ത​ലി​നെ​യും​ ​പ്ര​ധാ​ന​ ​ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ ​ഇ​വ​യ്ക്ക് ​സ്പൈ​നി​ ​ആ​ന്റ് ​ഈ​റ്റ​ർ​ ​എ​ന്നും​ ​ പേ​രു​ണ്ട്