ഫൈസറിന് അംഗീകാരം നൽകുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യമായി ശ്രീലങ്ക
Sunday 09 May 2021 12:00 AM IST
കൊളംബോ: ഫൈസർ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യമായി ശ്രീലങ്ക. ഇന്ത്യയിൽ നിന്നുള്ള വാക്സിൻ ലഭ്യത കുറഞ്ഞതിനാലാണ് തീരുമാനം.അഞ്ച് ദശലക്ഷം ഫൈസർ വാക്സിൻ ഡോസുകൾ ഓർഡർ ചെയ്യുമെന്ന് ശ്രീലങ്കൻ മന്ത്രി ഡോ. സുദർശിനി ഫെർണാണ്ടോപുലെ പറഞ്ഞു.നേരത്തെ ചൈനയുടെ സിനോഫാം വാക്സിനും റഷ്യയുടെ സ്പുട്നിക് വാക്സിനും ശ്രീലങ്ക അംഗീകാരം നൽകിയിരുന്നു.