നേതൃമാറ്റ സാദ്ധ്യതയില്ല; മാറ്റം ഡി.സി.സി തലപ്പത്ത്

Sunday 09 May 2021 12:16 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലും സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ സാദ്ധ്യതയില്ല. എന്നാൽ ഭൂരിഭാഗം ഡി.സി.സികളിലും അദ്ധ്യക്ഷന്മാരെ മാറ്രിയേക്കും. ജംബോ കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് ചെറുതാക്കാനാണ് ധാരണയെങ്കിലും എത്രത്തോളമെന്ന് വ്യക്തതയില്ല. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണമെന്നാണ് ഐ ഗ്രൂപ്പിന്റെ ഭൂരിപക്ഷവികാരം. 20നാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിയമസഭാകക്ഷി യോഗം.

കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാനാവശ്യപ്പെടുമ്പോൾ പ്രതിപക്ഷ നേതാവ് മാറണമെന്ന ആവശ്യവും ശക്തമാകും. അതുകൊണ്ട് തത്കാലം നേതൃമാറ്റ പ്രശ്നം എടുത്തിടേണ്ടെന്ന ധാരണയിലാണ് കഴിഞ്ഞ ദിവസത്തെ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഐ ഗ്രൂപ്പ് വിമർശനം കടുപ്പിക്കാതിരുന്നത്. രണ്ട് ദിവസം മുമ്പ് ഐ ഗ്രൂപ്പ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈയൊരു തന്ത്രത്തിലേക്ക് നീങ്ങിയത്. മുല്ലപ്പള്ളിയെ നീക്കാൻ മുറവിളി കൂട്ടിയാലത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ടായി. മുല്ലപ്പള്ളിക്കെതിരെ സംഘടിത നീക്കമെന്ന സംശയം ഹൈക്കമാൻഡിനുമുണ്ട്.

18നും 19നുമുള്ള രാഷ്ട്രീയകാര്യ സമിതി യോഗത്തിലും 20ലെ നിയമസഭാകക്ഷി യോഗത്തിലും ഹൈക്കമാൻഡ് നിരീക്ഷകരായി മല്ലികാർജുൻ ഖാർഗെയും വി. വൈത്തിലംഗവും പങ്കെടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും താരിഖ് അൻവറുമുണ്ടാകും. ഇപ്പോൾ ജയിച്ച 21 അംഗങ്ങളിൽ ഐ ഗ്രൂപ്പിന് 12, എ ഗ്രൂപ്പിന് 9 എന്നാണ് സ്ഥിതി. ഈ മേൽക്കൈയാണ് രമേശിന്റെ പിൻബലം. രമേശിന് പകരം ഐ ഗ്രൂപ്പിൽ നിന്ന് വി.ഡി. സതീശന്റെ പേര് ഒരു വിഭാഗമുയർത്തുന്നെങ്കിലും പൂർണ യോജിപ്പില്ല. സതീശനായി വാദിച്ചാൽ തിരുവഞ്ചൂർ രാധാകൃഷ്ണനടക്കമുള്ളവർ അവകാശവാദമുയർത്തുമെന്നാണ് വിയോജിക്കുന്നവർ പറയുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല കാര്യക്ഷമമായി പ്രവർത്തിച്ചെന്നാണ് വിലയിരുത്തൽ. അതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ തലയിൽ ചാരുന്നതിനോട് ഗ്രൂപ്പ് പ്രമുഖർക്ക് യോജിപ്പില്ല. നിയമസഭാകക്ഷി യോഗത്തിലേക്ക് ഉറ്റുനോക്കുകയാണ് എ ഗ്രൂപ്പും. മുല്ലപ്പള്ളി മാറിയാൽ കെ.പി.സി.സി പ്രസിഡന്റാവാൻ കെ.സുധാകരൻ കരുക്കൾ നീക്കുന്നുണ്ട്. എ ഗ്രൂപ്പിന് അതിനോട് യോജിപ്പില്ല. കെ.പി.സി.സി അദ്ധ്യക്ഷപദവിയിലേക്ക് തർക്കം മുറുകിയാൽ സമവായ സ്ഥാനാർത്ഥിയായി കെ.മുരളീധരനെ പിന്തുണയ്ക്കാൻ എ ഗ്രൂപ്പ് ചിലപ്പോൾ തയ്യാറായേക്കും. പാക്കേജെന്ന നിലയിൽ എല്ലാവരും മാറാൻ തീരുമാനിച്ചാൽ യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് ഹസന് പകരം കെ.സി.ജോസഫിനെ എത്തിക്കാനും എ ഗ്രൂപ്പ് ശ്രമിക്കും.

 യു.​ഡി.​എ​ഫ് ​തോ​ൽ​വി​ക്ക് ​മു​ഖ്യ​ ​കാ​ര​ണം ഈ​ഴ​വ​രെ​ ​ത​ഴ​ഞ്ഞ​ത്:​ ​എം.​എം.​ ഹ​സൻ

നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​നേ​രി​ട്ട​ ​ക​ന​ത്ത​ ​തി​രി​ച്ച​ടി​ക്ക് ​മു​ഖ്യ​കാ​ര​ണം​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ൽ​ ​ഈ​ഴ​വ​ ​സ​മു​ദാ​യ​ത്തെ​ ​വെ​ട്ടി​യ​താ​ണെ​ന്ന് ​യു.ഡി.എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ഹസ​ന്റെ​ ​വി​മ​ർ​ശ​നം.​ന​വം​ബ​റി​ൽ​ ​ന​ട​ന്ന​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ത​ൽ​ ​കേ​ര​ള​കൗ​മു​ദി​ ​ഈ​ ​അ​വ​ഗ​ണ​ന​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​അ​ത് ​ചെ​വി​ക്കൊ​ള്ളാ​തി​രു​ന്ന​ത് ​അ​ബ​ദ്ധ​മാ​യെ​ന്നും​ ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​ഹസ​ൻ​ ​പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ൽ​ ​ഈ​ഴ​വ​രു​ൾ​പ്പെ​ടെ​യു​ള്ള​ ​പി​ന്നാ​ക്ക​ക്കാ​ർ​ക്ക് ​മാ​ന്യ​മാ​യ​ ​പ്രാ​തി​നി​ദ്ധ്യം​ ​ന​ൽ​കി​യ​ ​പാ​ര​മ്പ​ര്യ​മാ​ണ് ​കോ​ൺ​ഗ്ര​സി​നു​ണ്ടാ​യി​രു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ക​ളി​ൽ​ ​ഈ​ഴ​വ​ ​സ​മു​ദാ​യ​ത്തി​ന് ​മൂ​ന്നും​ ​നാ​ലും​ ​സീ​റ്റ് ​വീ​തം​ ​ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ,​ഇ​ത്ത​വ​ണ​ ​മു​ന്നാ​ക്ക​ ​സ​മു​ദാ​യ​ത്തി​ന് ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​ഏ​ഴ് ​സീ​റ്റും,​ ​കൊ​ല്ലം​ ​ജി​ല്ല​യി​ൽ​ ​അ​ഞ്ച് ​സീ​റ്റും​ ​ന​ൽ​കി​യ​പ്പോ​ൾ,​ ​ഈ​ഴ​വ​ർ​ക്ക് ​ര​ണ്ട് ​ജി​ല്ല​ക​ളി​ലും​ ​ഓ​രോ​ ​സീ​റ്റാ​ണ് ​ന​ൽ​കി​യ​ത്.​ ആ​ല​പ്പു​ഴ​യി​ൽ​ ​മാ​ത്ര​മാ​ണ് ​ര​ണ്ട് ​സീ​റ്റ് ​ന​ൽ​കി​യ​ത്.​ കോ​ട്ട​യം,​ പ​ത്ത​നം​തി​ട്ട,​ ഇ​ടു​ക്കി​ ​തു​ട​ങ്ങി​യ​ ​ജി​ല്ല​ക​ളി​ൽ​ ​ഒ​രു​ ​സീ​റ്റും​ ​കൊ​ടു​ത്തി​ല്ല.​ വി​ശ്വ​ക​ർ​മ്മ​ ​സ​മു​ദാ​യ​ത്തെ​ ​പാ​ടെ​ ​അ​വ​ഗ​ണി​ച്ചു.​ ​മു​സ്ലീം​ ​സ​മു​ദാ​യ​ത്തി​നും​ ​അ​ർ​ഹ​മാ​യ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​ക​യി​ല്ലെ​ന്ന​ ​പ​രാ​തി​ ​ഉ​യ​ർ​ന്നു.​ ഈ​ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം​ ​പി​ന്നാ​ക്ക​ ​വോ​ട്ടു​ക​ൾ​ ​വ​ൻ​തോ​തി​ൽ​ ​എ​ൽ.​ഡി.​എ​ഫി​നാ​ണ് ​ല​ഭി​ച്ച​ത്.​ ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ഈ​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​വ​ലി​യ​ ​സ്വാ​ധീ​ന​മാ​ണ് ​ചെ​ലു​ത്തി​യ​തെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ങ്ങ​ൾ​ ​സൂ​ചി​പ്പി​ക്കു​ന്നു.
ക​ഴി​ഞ്ഞ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​ത​ന്നെ,​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പി​ന്നാ​ക്ക​ ​അ​വ​ഗ​ണ​ന​യെ​ക്കു​റി​ച്ചു​ള്ള​ ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ടു​ക​ൾ,​ ​പാ​ർ​ട്ടി​ ​നേ​രി​ട്ട​ ​തി​രി​ച്ച​ടി​ക​ൾ​ക്കു​ശേ​ഷം​ ​ചേ​ർ​ന്ന​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​താ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​ണ്.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ങ്കി​ലും​ ​ഈ​ ​വീ​ഴ്ച​ ​തി​രു​ത്താ​ൻ​ ​അ​ന്ന് ​ധാ​ര​ണ​യി​ലെ​ത്തി​യെ​ങ്കി​ലും​ ​ന​ട​ന്നി​ല്ല.​ ​ഇ​ത്ത​വ​ണ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർണ​യ​ത്തി​ൽ​ ​യു​വാ​ക്ക​ൾ​ക്കും​ ​പു​തു​മു​ഖ​ങ്ങ​ൾ​ക്കു​മൊ​പ്പം​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​കൂ​ടു​ത​ൽ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​മെ​ച്ച​പ്പെ​ട്ട​ ​വി​ജ​യം​ ​ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നും​ ​ഹസ​ൻ​ ​പ​റ​ഞ്ഞു.