കാ​ട്ടാ​ക്ക​ട​യി​ൽ​ ​ര​ണ്ട് ​കോ​ടി​യു​ടെ ക​ഞ്ചാ​വ് ​പി​ടി​ച്ചു​ ​;​ 2​ ​പേ​ർ​ ​അകത്തായി

Saturday 08 May 2021 11:04 PM IST

ആ​ന്ധ്ര​യി​ൽ​ ​നി​ന്ന് ​കാ​റി​ൽ​ ​കൊ​ണ്ടു​വ​ന്ന​ത് 405​ ​കി​ലോ​ ​ക​ഞ്ചാ​വ്

തിരുവനന്തപുരം ജില്ലയിൽ അടുത്തിടെ പിടികൂടിയ ഏറ്റവും വലിയ കഞ്ചാവ് വേട്ട

തി​രു​വ​ന​ന്ത​പു​രം​: ​ര​ണ്ട് ​കോ​ടി​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ 405​ ​കി​ലോ​ ​ക​ഞ്ചാ​വ് ​ആ​ന്ധ്ര​യി​ൽ​ ​നി​ന്ന് ​കാ​റി​ൽ​ ​ക​ട​ത്തി​ക്കൊ​ണ്ടു​ ​വ​ന്ന​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ളെ​ ​കാ​ട്ടാ​ക്ക​ട​യി​ൽ നിന്ന്​ ​എ​ക്സൈ​സ് ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്‌​തു.​ ​തി​രു​മ​ല​ ​സ്വ​ദേ​ശി​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​(27​),​ ​വ​ള്ള​ക്ക​ട​വ് ​സ്വ​ദേ​ശി​ ​അ​ഷ്‌​ക​ർ​ ​(21​)​ ​എ​ന്നി​വ​രാ​ണ് ​അ​ന്തി​യൂ​ർ​ക്കോ​ണം​ ​മു​ക്കം​പാ​ല​മൂ​ട്ടി​ൽ​ ​വ​ച്ച് ​പി​ടി​യി​ലാ​യ​ത്. K​L​ 45​ ​-​C​ 6408​ ​ന​മ്പ​രു​ള്ള​ ​ടാ​റ്റ​ ​സു​മോ​ ​കാ​റി​ൽ​ ​നി​ര​വ​ധി​ ​ചാ​ക്കു​ക​ളി​ൽ​ ​കെ​ട്ടി​യും​ ​സീ​റ്റു​ക​ളി​ൽ​ ​നി​ർ​മ്മി​ച്ച​ ​അ​റ​ക​ളി​ലു​മാ​യാ​ണ് ​ക​ഞ്ചാ​വ് ​വ​ച്ചി​രു​ന്ന​ത്.​ ​കാ​റും​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​അ​ടു​ത്തി​ടെ​ ​ന​ട​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ഞ്ചാ​വു​ ​വേ​ട്ട​യാ​ണി​ത്. ആ​ന്ധ്ര​യി​ലെ​ ​രാ​ജ​മു​ന്ദ്രി​യി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ച്ച​ ​ക​ഞ്ചാ​വു​മാ​യി​ ​ഇ​വ​ർ​ ​ആ​ദ്യം​ ​ചെ​ന്നൈ​യി​ലെ​ത്തി.​ ​അ​വി​ടെ​ ​വ​ച്ച് ​കാ​ർ​ ​ര​ണ്ട് ​ലോ​റി​ക​ളി​ൽ​ ​ഇ​ടി​ച്ചു.​ ​എ​ന്നി​ട്ടും​ ​കാ​ർ​ ​നി​റു​ത്താ​തെ​ ​ഓ​ടി​ച്ച് ​തി​രു​ന​ൽ​വേ​ലി​ ​വ​ഴി​ ​നാ​ഗ​ർ​കോ​വി​ലി​ൽ​ ​എ​ത്തി.​ ​പ​രി​ശോ​ധ​ന​ ​കു​റ​വു​ള്ള​ ​ചെ​ക്ക്പോ​സ്റ്റ് ​ക​ട​ന്ന് ​കാ​ട്ടാ​ക്ക​ട​ ​വ​ഴി​ ​വ​രു​മ്പോ​ഴാ​ണ് ​കു​ടു​ങ്ങി​യ​ത്.​ ​ര​ഹ​സ്യ​വി​വ​രം​ ​കി​ട്ടി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കാ​ത്തു​നി​ന്ന​ ​എ​ക്സൈ​സ് ​സം​ഘം​ ​വാ​ഹ​നം​ ​കു​റു​ക്കി​ട്ട് ​ത​ട​ഞ്ഞാ​ണ് ​ഇ​വ​രെ​ ​പി​ടി​ച്ച​തെ​ന്ന് ​സ്‌​ക്വാ​ഡ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​ ​അ​നി​കു​മാ​ർ​ ​അ​റി​യി​ച്ചു.

കടത്തിയത് 2 ലക്ഷം രൂപ പ്രതിഫലത്തിന്

പി​ടി​ച്ചെ​ടു​ത്ത​ ​ക​ഞ്ചാ​വി​ന്,​​​ ​കി​ലോ​യ്‌​ക്ക് 50,000​ ​രൂ​പ​ ​ക​ണ​ക്കി​ൽ​ ​ര​ണ്ട് ​കോ​ടി​ ​രൂ​പ​യി​ല​ധി​കം​ ​വി​ല​യു​ണ്ടെ​ന്ന് ​എ​ക്സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.​ ​യു​വാ​ക്ക​ൾ​ ​ക​ഞ്ചാ​വ് ​ക​ട​ത്തു​ന്ന​ ​സ്ഥി​രം​ ​കാ​രി​യ​ർ​മാ​രാ​ണ്.​ ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​ ​പ്ര​തി​ഫ​ല​ത്തി​നാ​ണ് ​ക​ഞ്ചാ​വ് ​ക​ട​ത്തി​യ​ത്. ക​ഞ്ചാ​വും​ ​കാ​റും​ ​ശ്രീ​കാ​ര്യ​ത്ത് ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​ ​ദൗ​ത്യ​മെ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ഇ​വ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​വ​രു​ടെ​ ​പി​ന്നി​ലെ​ ​ല​ഹ​രി​ ​മാ​ഫി​യെ​പ്പ​റ്റി​ ​എ​ക്സൈ​സ് ​സം​ഘ​ത്തി​ന് ​സൂ​ച​ന​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​യു​വാ​ക്ക​ളെ​ ​കൂ​ടു​ത​ൽ​ ​ചെ​ദ്യം​ ​ചെ്‌​തു​ ​വ​രി​ക​യാ​ണ്.

ക​ണ്ണി​ക​ൾ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലും​ ​?​

വ​ൻ​ ​ക​ഞ്ചാ​വ് ​വേ​ട്ട​യ്ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ചി​ല​ർ​ ​ഇ​തി​ന്റെ​ ​ക​ണ്ണി​ക​ളാ​ണെ​ന്നും​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​ൻപ് ​ബാ​ല​രാ​മ​പു​ര​ത്ത് 205​ ​കി​ലോ​ ​ക​ഞ്ചാ​വ് ​ക​ട​ത്തി​ ​പി​ടി​യി​ലാ​യ​ ​സം​ഘ​മാ​ണ് ​ഇ​തി​നും​ ​പി​ന്ന​ലെ​ന്നും​ ​എ​ക്സൈ​സ് ​വ്യ​ക്ത​മാ​ക്കി. സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജി​ ​കൃ​ഷ്ണ​കു​മാ​ർ,​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​കെ.​ ​വി.​ ​വി​നോ​ദ്,​ ​ടി.​ ​ആ​ർ.​ ​മു​കേ​ഷ്‌​കു​മാ​ർ,​ ​ആ​ർ.​ ​ജി.​ ​രാ​ജേ​ഷ്‌,​ ​എ​സ്.​ ​മ​ധു​സൂ​ദ​ന​ൻ​ ​നാ​യ​ർ,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ടി.​ ​ഹ​രി​കു​മാ​ർ,​ ​രാ​ജ്‌​കു​മാ​ർ,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​വി​ശാ​ഖ്,​ ​സു​ബി​ൻ,​ ​ഷം​നാ​ദ്,​ ​രാ​ജേ​ഷ്‌,​ ​ജി​തി​ഷ്,​ ​ശ്രീ​ലാ​ൽ,​ ​ബി​ജു,​ ​മു​ഹ​മ്മ​ദ്‌​ ​അ​ലി,​ ​അ​നീ​ഷ്,​അ​രു​ൺ​ ,​രാ​ജീ​വ്‌​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​ക​ഞ്ചാ​വ് ​വേ​ട്ട​ ​ന​ട​ത്തി​യ​ത്.