വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കുടുങ്ങി നാലു കുട്ടികൾക്ക് ദാരുണാന്ത്യം

Sunday 09 May 2021 12:07 AM IST

ലക്നൗ: ഉത്തർപ്രദേശിലെ ഭാഗ്പതിലെ ചാന്ദിനഗറിൽ വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കുടുങ്ങി നാലു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. അയൽവാസികളായ അഞ്ചു കുട്ടികൾ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന അനിൽ ത്യാഗിയുടെ കാറിൽ കയറി കളിക്കുകയായിരുന്നു. അതി​നിടെ കാർ ഓ​ട്ടോലോക്കായതോടെ അഞ്ചുകുട്ടികളും കാറിനുള്ളിൽ കുടുങ്ങി. നിയതി (8), വന്ദന(4), അക്ഷയ് (4), കൃഷ്ണ (7) എന്നിവർ ശ്വാസംമുട്ടി മരിച്ചു. എട്ടുവയസുകാരൻ ശിവാംശിന്റെ നില അതീവ ഗുരുതരമാണ്​. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന്​ അയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മരണത്തെ തുടർന്ന്​ കാർ ഉടമയ്ക്കെതിരെ അയൽവാസികൾ രംഗത്തെത്തി. ഉടമയുടെ നിസംഗതയാണ്​ അപകടത്തിന്​ കാരണമെന്ന്​ അയൽവാസികൾ ആരോപിച്ചു.

Advertisement
Advertisement