ചുവന്നു തുടുക്കും ചുവന്ന പരിപ്പ് കഴിച്ചാൽ

Sunday 09 May 2021 1:31 AM IST

ഉത്തരേന്ത്യൻ പരിപ്പ് അഥവാ ചുവന്ന പരിപ്പ് വേവിച്ചുകഴിക്കുന്നത് ശരീരത്തിലെ പ്രോട്ടീൻ ആകീരണം വർദ്ധിപ്പിക്കുന്നു. മാംസാഹാരങ്ങളിൽ നിന്നും ലഭിക്കുന്നതിലും അധികമായി പ്രോട്ടീൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് ചുവന്ന പരിപ്പിനുണ്ട്.

ഇരുമ്പ്, ഫൈബര്‍, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ചുവന്ന പരിപ്പ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലുടനീളം രക്തം, ഓക്‌സിജന്‍, പോഷകങ്ങള്‍ എന്നിവയുടെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ശരീരത്തിലെ ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.

കലോറി കുറഞ്ഞതിനാൽ ഇത് ലഘുഭക്ഷണമായി ഉൾപ്പെടുത്തുന്നത് അമിത വിശപ്പകറ്റി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി കൂട്ടാനും ചർമ്മസംരക്ഷണത്തിനും ചുവന്ന പരിപ്പ് നല്ലതാണ്. ഗര്‍ഭിണികൾ ഭക്ഷണത്തില്‍ ചുവന്ന പരിപ്പ് ഉള്‍പ്പെടുത്തുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌ക വികാസത്തിനും വൈകല്യങ്ങള്‍ തടയുന്നതിനും വളരെയേറെ ഗുണം ചെയ്യും.

Advertisement
Advertisement