'സഖാവ്' കവിത ആലപിച്ച ആര്യ ദയാലിന്റെ 'അടിയെ കൊള്ളുതേ'യ്ക്ക് ഡിസ്‌ലൈക്കുകളുടെ പൂരം; 'ഇങ്ങനെ കൊല്ലാമോ' എന്ന് കമന്റ്

Sunday 09 May 2021 5:34 PM IST

​'സഖാവ്' എന്ന കവിത ആലപിച്ചുകൊണ്ട് പ്രശസ്തയായ ഗായിക ആര്യ ദയാലിന്റെ പുതിയ സോങ്ങ് വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് പെരുമഴ. തമിഴ് താരം സൂര്യ നായകനായി എത്തിയ 'വാരണം ആയിര'ത്തിലെ 'അടിയേ കൊള്ളുതേ' എന്ന ഗാനത്തിന്റെ കവർ വേർഷനാണ് ആര്യ ആലപിച്ചത്.

ആര്യയും സുഹൃത്തായ സാജനും ചേർന്നാണ് ഗാനത്തിന്റെ കവർ വീഡിയോ യൂട്യൂബിലൂടെ പുറത്തിറക്കിയത്. എന്നാൽ അധികം വൈകാതെ ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങുകയായിരുന്നു. 'ഒരു ഗാനത്തെ ഇങ്ങനെ കൊല്ലാമോ' -എന്നും മറ്റുമാണ് സോഷ്യൽ മീഡിയാ യൂസേഴ്സ് ചോദിക്കുന്നത്.

വിമർ‌ശനങ്ങൾ വന്നതിനെ തുടർന്ന് ഇതൊരു കവർ‌ ഗാനമല്ലെന്നും 'ജാം സെഷൻ' ആയിരുന്നുവെന്നും വിശദീകരിച്ചുകൊണ്ട് ആര്യ രംഗത്ത് വന്നിട്ടുണ്ട്.

ചിത്രം പുറത്തിറങ്ങിയ കാലത്ത് ഹിറ്റ് ലിസ്റ്റിലും ഈ ​ഗാനം ഇടം പിടിച്ചിരുന്നു. ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാൽ, ശ്രുതി ഹാസൻ എന്നിവർ ചേർന്ന് പാടിയതാണ് 'അടിയേ കൊള്ളുതേ' എന്ന ഗാനം. 'വാരണം ആയിരം' പുറത്തിറങ്ങിയ കാലത്ത് ഈ ഗാനം വൻ ഹിറ്റായി മാറിയിരുന്നു.

content details: arya dhayals cover song video gathers dislikes on youtube.