അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ച് സണ്ണി ലിയോൺ
Monday 10 May 2021 4:30 AM IST
കോവിഡ് പ്രതിസന്ധിയിൽ വലയുന്ന അതിഥി തൊഴിലാളികൾക്ക്
ഭക്ഷണമെത്തിക്കാൻ നടി സണ്ണി ലിയോണും. പീപ്പിൾ ഫോർ ദ എത്തിക്കൽ
ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ)യുമായി സഹകരിച്ചാണ് ഡൽഹിയിൽ
സണ്ണി ഭക്ഷണം വിതരണം ചെയ്യുക.
'നമ്മൾ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.
സഹാനുഭൂതിയോടെയും ഐക്യദാർഢ്യത്തോടെയുമാണ് ഇതിനെ നേരിടേണ്ടത്. പെറ്റയുമായി
വീണ്ടും കൈ കോർക്കുന്നതിൽ സന്തോഷമുണ്ട്. ഇത്തവണ
ആയിരക്കണക്കിന് ആവശ്യക്കാർക്ക് പ്രോട്ടീൻ അടങ്ങിയ സസ്യാഹാരം
എത്തിക്കുമെന്നാണ് സണ്ണി ലിയോൺ പറയുന്നത്.