കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്

Sunday 09 May 2021 11:46 PM IST

ന്യൂഡൽഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചേരും. കേരളത്തിലെയും ബംഗാളിലെയും കനത്ത പരാജയം ചൂണ്ടിക്കാട്ടി കടുത്ത വിമർശനമുയർത്താൻ ഒരു വിഭാഗം നേതാക്കൾ ഒരുങ്ങുകയാണെന്നാണ് സൂചനകൾ. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതടക്കമുള്ള വിഷയങ്ങളും ചർച്ചചെയ്‌തേക്കും.

കൊവിഡ് സ്ഥിതി അവലോകനം ചെയ്യാൻ കഴിഞ്ഞദിവസം സോണിയഗാന്ധി വിളിച്ച എം.പിമാരുടെ യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം ചർച്ചയായിരുന്നു. കോൺഗ്രസിന്റെ പ്രകടനം അങ്ങേയറ്റം നിരാശാജനകമാണെന്നാണ് സോണിയ പറഞ്ഞത്.

Advertisement
Advertisement