2, 3-വീലർ കയറ്റുമതിയിൽ ബജാജിന്റെ തേരോട്ടം

Monday 10 May 2021 3:35 AM IST

കൊച്ചി: ടൂ, ത്രീ-വീലർ നിർമ്മാതാക്കളായ ബജാജ് ഓട്ടോ കഴിഞ്ഞമാസം വിറ്റഴിച്ചത് 3.48 ലക്ഷം യൂണിറ്റുകൾ. ഇതിൽ 2.21 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിയെന്ന നേട്ടവുമായി രാജ്യത്തെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളെന്ന പട്ടവും ബജാജ് ചൂടി. ഇന്ത്യയിൽ നിന്നുള്ള മോട്ടോർസൈക്കിൾ, ത്രീ-വീലർ കയറ്റുമതിയിൽ 60 ശതമാനവും ബജാജിന്റെ വിഹിതമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം ഉത്‌പാദനത്തിന്റെ 52 ശതമാനവും 79 രാജ്യങ്ങളിലേക്ക് ബജാജ് കയറ്റുമതി ചെയ്‌തു. 12,687 കോടി രൂപയാണ് ഇതിലൂടെ ലഭിച്ച വരുമാനം. കഴിഞ്ഞ 10 വർഷത്തിനിടെ 1.8 കോടി വാഹനങ്ങൾ കയറ്റുമതി ചെയ്‌ത് 1,400 കോടി ഡോളറിന്റെ വിദേശ നാണയ വരുമാനവും ബജാജ് സ്വന്തമാക്കി. 2001ൽ സ്‌പോർട്‌സ് വിഭാഗത്തിൽ ബജാജ് അവതരിപ്പിച്ച പൾസർ ബൈക്ക്, ഇന്ത്യയിലും ഒട്ടേറെ രാജ്യങ്ങളിലും ശ്രേണിയിലെ ഒന്നാമനാണ്. 2020-21ൽ പൾസർ സ്വന്തമാക്കിയത് 12.5 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ്.

Advertisement
Advertisement