ന​ഗ​ര​ത്തി​ൽ​ ​മോ​ഷ​ണ​വും​ ​സാ​മൂ​ഹ്യ​ ​വി​രു​ദ്ധ​ശ​ല്യ​വും

Monday 10 May 2021 2:27 AM IST

പ​ത്ത​നം​തി​ട്ട​ ​:​ ​ന​ഗ​ര​ത്തി​ൽ​ ​മോ​ഷ​ണ​വും​ ​സാ​മൂ​ഹ്യ​ ​വി​രു​ദ്ധ​ശ​ല്യ​വും​ ​പ​തി​വാ​കു​ന്നു.​ ​പ്ര​ധാ​ന​ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം​ ​പൊ​ലീ​സ് ​ബാ​രി​ക്കേ​ഡ് ​ഉ​പ​യോ​ഗി​ച്ച് ​ത​ട​ഞ്ഞ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണി​ത്.​ ​ഒ​രാ​ഴ്ച​ ​മു​മ്പ് ​ന​ഗ​ര​ത്തി​ലെ​ ​മൂ​ന്ന് ​പെ​ട്ടി​ക്ക​ട​ക​ൾ​ ​സാ​മൂ​ഹ്യ​ ​വി​രു​ദ്ധ​ർ​ ​തീ​വ​ച്ച് ​ന​ശി​പ്പി​ച്ചി​രു​ന്നു.​ ​അ​തും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്തി​ന് ​മീ​റ്റ​റു​ക​ൾ​ ​മാ​ത്രം​ ​അ​ടു​ത്ത്.​ ​അ​തി​ന് ​മു​മ്പ് ​പ​ട്ടാ​പ​ക​ൽ​ ​ഇ​ല​വും​തി​ട്ട​യി​ലും​ ​വാ​ര്യാ​പു​ര​ത്തും​ ​യു​വ​തി​ക​ളു​ടെ​ ​മാ​ല​ ​മോ​ഷ​ണം​ ​ന​ട​ന്നി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വെ​ട്ടി​പ്രം​ ​റോ​ഡി​ലെ​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റോ​ർ​ ​കു​ത്തി​ത്തു​റ​ന്ന് ​പ​ണ​വും​ ​സാ​ധ​ന​ങ്ങ​ളും​ ​ക​വ​ർ​ന്നു.​ ​പി​ൻ​വ​ശ​ത്തെ​ ​ഭി​ത്തി​ ​തു​ര​ന്നാ​ണ് ​മോ​ഷ​ണം​ ​ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ ​പ​ത്ത​നം​തി​ട്ട​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നും​ ​ഡി​വൈ.​എ​സ്.​പി​ ​ഓ​ഫീ​സി​നും​ ​അ​ടു​ത്താ​ണ് ​ഈ​ ​സം​ഭ​വ​വും.​ ​കൊ​വി​ഡു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടും​ ​അ​ല്ലാ​തെ​യും​ ​രാ​ത്രി​ ​പെ​ട്രോ​ളിം​ഗ് ​ശ​ക്ത​മാ​ക്കി​യ​ ​സ്ഥ​ലം​ ​കൂ​ടി​യാ​ണി​വി​ടം.​ ​ഈ​ ​കേ​സു​ക​ളി​ലൊ​ന്നും​ ​പ്ര​തി​യെ​ ​ക​ണ്ടെ​ത്താ​ൻ​ ​പൊ​ലീ​സി​ന് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.

Advertisement
Advertisement